New Update
/sathyam/media/media_files/f7SbR6D75TkW3aDlf2ZB.webp)
ഇടുക്കി:പീഡനത്തിന് ഇരയായ പെൺകുട്ടി എലിവിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. വണ്ണപ്പുറം സ്വദേശി എമിലിനെയാണ് അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പ് ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Advertisment
കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. 19-കാരിയായ പെൺകുട്ടി വീടിനുള്ളിൽ വച്ച് എലിവിഷം കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പീഡനത്തിന് ഇരയായ വിവരം പറയുന്നത്.
പെൺകുട്ടിയുടെ മൊഴിപ്രകാരം കട്ടപ്പന പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പീഡനത്തിന് ഇരയായ കാലത്ത് പ്രായപൂർത്തിയായിരുന്നില്ലെന്ന് പെൺകുട്ടി മൊഴി നൽകി. ഇതേ തുടർന്നാണ് പ്രതിക്കെതിരെ പോക്‌സോ കേസ് ചുമത്തിയത്.