/sathyam/media/media_files/2025/09/05/joshy-kanyakuzhi-2025-09-05-19-34-32.jpg)
ജോഷി കന്യാക്കുഴിയുടെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം ചെയ്യുന്നു
രാജാക്കാട്: തുടര്‍ച്ചയായ പതിനാലാം വര്‍ഷവും നിര്‍ദ്ധന കുടുംബങ്ങളില്‍ ഓണക്കോടിയും ഓണക്കിറ്റും എത്തിച്ച് നല്‍കി പൊതുപ്രവര്‍ത്തകര്‍ നാടിന് മാതൃകയായി
കോണ്‍ഗ്രസ് രാജാക്കാട് മണ്ഡലം പ്രസിഡന്‍റ് ജോഷി കന്യാക്കുഴിയുടെ നേതൃത്വത്തിലാണ് കിടപ്പ് രോഗികള്‍ക്കടക്കം ഓണക്കിറ്റും ഓണക്കോടിയും എത്തിച്ച് നല്‍കിയത്.
ജനങ്ങള്‍ക്കൊപ്പം എപ്പോഴും ഉണ്ടാകേണ്ടവരാണ് പൊതു പ്രവര്‍ത്തകര്‍.ആ തിരിച്ചറിവാണ് ജോഷി കന്യാക്കുഴിയെന്ന പൊതു പ്രവര്‍ത്തകനെ പതിനാല് വര്‍ഷം മുമ്പ് യൂത്ത് കോണ്‍ഗ്രസ്സിന്‍റെ മണ്ഡലം പ്രസിഡന്‍റായിരിക്കുമ്പോള്‍ ഓണക്കാലത്ത് ദുരിതമനുഭവിക്കുന്ന വീടുകളിലേയ്ക്ക് ഓണക്കിറ്റ് എത്തിച്ച് നല്‍കാന്‍ പ്രേരിപ്പിച്ചത്.
പതിനാല് കുടുംബങ്ങളില്‍ സഹായമെത്തിച്ചായിരുന്നു തുടക്കം ഇന്നത് 60 ൽ ഏറെ കുടുംബങ്ങളിലേയ്ക്ക് എത്തുന്നുണ്ട്.
വീടുകളില്‍ നേരിട്ടെത്തി ഓണക്കോടിയും കിറ്റുകളും വിതരണം നടത്തി. വ്യാപാരികളുടേയും മറ്റും സഹായത്തോടെയാണ് ഇത്തവണ ഓണക്കിറ്റും ഓണക്കോടിയും കുടുംബങ്ങളില്‍ എത്തിച്ച് നല്‍കിയതെന്ന് ജോഷി കന്യാക്കുഴി പറഞ്ഞു.
ഓണക്കാലത്ത് മാത്രമല്ല എല്ലാ സമയത്തും അവശത അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി നിന്ന് നിരവധിയായ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്കാണ് ജോഷിയോടൊപ്പം പൊതു പ്രവര്‍ത്തകരായ ജോയി തമ്പുഴ, അർജുൻ ഷിജു എന്നിവർ നേതൃത്വം നല്‍കുന്നത്.