/sathyam/media/media_files/2025/09/21/photos333-2025-09-21-10-11-03.jpg)
അണക്കര: കര്‍ഷകര്‍ക്കു പുത്തന്‍ ഉണര്‍വ് പകര്‍ന്നു നല്‍കി ഇന്‍ഫാം കാര്‍ഷിക ശില്‍പശാലകള്‍.
ഇന്‍ഫാം കാര്‍ഷിക ജില്ലായുടെ നേതൃത്വത്തില്‍ ഹൈറേഞ്ചിലെ അണക്കര, കുമളി, കട്ടപ്പന, ഉപ്പുതറ, മുണ്ടിയെരുമ കാര്‍ഷിക താലൂക്കുകളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കായി ശില്‍പ്പശാലികള്‍ വിവിധ ദിവസങ്ങളിലായി നടന്നു.
ഇൻഫാം മഹിളാ സമാജിന്റെ യോഗങ്ങളും നടന്നു. കാര്‍ക മേഖലയിലെ വിവിധ വിഷയങ്ങളെക്കുറിച്ചും കൃഷിരീതികളെക്കുറിച്ചും ക്ലാസുകള്‍ ഉണ്ടായിരുന്നു. ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി തന്റെ കാര്‍ഷിക അറിവുകള്‍ പകര്‍ന്നു നല്‍കി. കര്‍ഷകര്‍ക്കു പുത്തന്‍ അറിവു പകരുന്ന ഇത്തരം ശില്‍പശാലകള്‍ സംഘടനയുടെ അടിത്തട്ടുയുള്ള വളര്‍ച്ചയ്ക്കു പ്രാപ്തരാക്കി തീര്‍ക്കുമെന്നു അദ്ദേഹം പറഞ്ഞു.
ഇന്‍ഫാം കട്ടപ്പന കാര്‍ഷിക ശില്‍പശാല ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ഉദ്ഘാടനം ചെയ്തു. കട്ടപ്പന കാര്‍ഷിക തലൂക്ക് ഡയക്ടര്‍ ഫാ. വര്‍ഗീസ് കുളമ്പള്ളില്‍ അധ്യക്ഷത വഹിച്ചു.
താലൂക്ക് ജോ. ഡയറക്ടര്‍ ഫാ. വര്‍ഗീസ് കാക്കല്ലില്‍, ഫാ. കുര്യാക്കോസ് മുഞ്ഞോലില്‍, കാര്‍ഷിക താലൂക്ക് പ്രസിഡന്റ് ബേബി ജോസഫ് പുത്തന്‍പറമ്പില്‍, ബാബു ജോസഫ്, സണ്ണി അയ്‌ലുമാലില്‍, സാജന്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.