/sathyam/media/media_files/2025/09/30/youth-congress-protest-2025-09-30-12-41-37.jpg)
ഇടുക്കി: ദേശീയപാത 85ന്റെ നേര്യമംഗലം മുതൽ വാളറ വരെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കുന്ന പിണറായി സർക്കാരിന്റെയും ജില്ലയിൽ നിന്നുള്ള മന്ത്രി റോഷി അഗസ്റ്റിന്റെയും നിലപാടുകൾക്കെതിരെ യൂത്ത് കോൺഗ്രസ് ദേവികുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുതോണിയിലുള്ള മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തി.
യൂത്ത് കോൺഗ്രസ് മിനിസ്റ്റർ ഓഫീസ് മാർച്ച് മുൻ ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു.
നേര്യമംഗലം മുതൽ വാളറ വരെയുള്ള റോഡിന്റെ ഇരുവശങ്ങൾ റവന്യൂ ഭൂമി ആണെന്നുള്ള എല്ലാ തെളിവുകളും കൈവശം ഉണ്ടായിട്ടും ഈ ഭൂമി വനം ആണെന്ന് പറഞ്ഞ് സർക്കാരിന് വേണ്ടി അഡീഷണൽ ചീഫ് സെക്രട്ടറി 11/7/2025ൽ കൊടുത്ത സത്യവാങ്മൂലമാണ് നിർമ്മാണ വിലക്കിന് കാരണമായത്.
ജനകീയ സമരങ്ങൾ അലയടിച്ചിട്ടും കേസിന്റെ തുടർ അവധികളിലും യഥാർത്ഥമായ രേഖകൾ കോടതിയിൽ ഹാജരാക്കി നിർമ്മാണ നിരോധനം നീക്കുവാനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാത്തത് ജില്ലയിലെ ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് റോയി കെ പൗലോസ് പറഞ്ഞു.
ദേശീയപാത നിർമ്മാണത്തിന് യാതൊരു തടസ്സവുമില്ലയെന്ന് പറഞ്ഞു നടക്കുന്ന മന്ത്രി റോഷി അഗസ്റ്റിൻ ജനങ്ങളെ കബളിപ്പിക്കുകയാണ്.
ദേശീയപാത ദേശീയപാത 85ന്റെ നിർമ്മാണ നിരോധന കാര്യത്തിലും ജില്ലയിലെ സങ്കീർണമായ ഭൂപ്രശ്നങ്ങളുടെ കാര്യത്തിലും മലയോര ജനതയെ വഞ്ചിച്ച മന്ത്രി റോഷി അഗസ്റ്റിൻ ഇടുക്കി ജില്ലയിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് ദേവികുളം നിയോജകമണ്ഡലം പ്രസിഡന്റ് അനിൽ കനകൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യ മുഖ്യപ്രഭാഷണം നടത്തി.
കോൺഗ്രസ് ഇടുക്കി ബ്ലോക്ക് പ്രസിഡണ്ട് അനീഷ് ജോർജ്, കർഷ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടോമി പാലക്കൻ, ഡി.സി.സി ജനറൽ സെക്രട്ടറി ജയ്സൺ കെ ആന്റണി, എൻ പുരുഷോത്തമൻ, കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് സി.പി സലിം, യൂത്ത്കോൺ സംസ്ഥാന സെക്രട്ടറി സോയിമോൻ സണ്ണി, ഷിൻസ് ഏലിയാസ്, മുൻ സംസ്ഥാന സെക്രട്ടറി എം.എ അൻസാരി, ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ്, ഐ എൻ.റ്റി.യു.സി യുവജനവിഭാഗം ജില്ലാ പ്രസിഡന്റ് രാഹുൽ രാജേന്ദ്രൻ, ജോയ് വർഗീസ്, പി.ഡി ജോസഫ്, എഫ് രാജ, അനീഷ് പ്ലാശ്നാൽ, ബിനോയി വർക്കി, മാർട്ടിൻ അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
സമരത്തിന് യൂത്ത് കോൺഗ്രസ് നേതാക്കളായ ധർമ്മ, എബിൻ കുര്യൻ, വിജയ് കാളിദാസ്, റിയാസ് മൂന്നാർ, ജോജി ജോയ്, ശിവ, ജോമിൻ ജോസ്, അശ്വിൻ ടോമി, അമൽ ബാബു, അനീഷ് ചാക്കോ, ഡിക്ലാർക്ക് സി.എസ്, സാജോ കല്ലാർ, നിഖിൽ ചോപ്ര, നിബിൻ ബാബു, വൈശാഖ്, സന്തോഷം ബാലൻ, അമൽ മനോജ് എന്നിവർ നേതൃത്വം നൽകി.