നേരത്തെ എസ്റ്റേറ്റ് ലയത്തിൽ നിന്നും പുറത്ത് കടത്തിയതിന് ശേഷം പടയപ്പ മടങ്ങിയിരുന്നു. പിന്നീട് രാവിലെ 7 മണിയോടെ പടയപ്പ വീണ്ടും എസ്റ്റേറ്റിന് ഉള്ളിലേക്ക് എത്തി. ആന നിൽക്കുന്നതിനാൽ തോട്ടം തൊഴിലാളികൾക്ക് ജോലിക്ക് പോകുവാൻ കഴിഞ്ഞില്ല. ഒരുമാസം മുമ്പ് ഇതേ എസ്റ്റേറ്റിൽ എത്തിയ പടയപ്പാ ഇവിടെ പ്രവർത്തിച്ചിരുന്ന റേഷൻ കട പൊളിക്കുകയും വീടുകൾക്ക് നാശനഷ്ടം വരുത്തുകയും ചെയ്തിരുന്നു. സ്ഥിരമായി ആന ഇറങ്ങുന്ന മേഖലയിൽ തോട്ടം തൊഴിലാളികളുടെ സുരക്ഷക്കായി ഫെൻസിംഗോ, കിടങ്ങോ നിർമ്മിച്ചിട്ടില്ല. ഇതിനെതിരേ പ്രതിഷേധ പരിപാടികൾക്ക് തയ്യാറെടുക്കുകയാണ് ഇവിടുത്തെയും തോട്ടം തൊഴിലാളികൾ.