/sathyam/media/media_files/ngJ1goTYMU9rMy1ag8r6.jpg)
തൊടുപുഴ: ഇടുക്കി ടുറിസം ഡെപ്യുട്ടി ഡയക്ടർ ഓഫീസ് ചെറുകിട ഹോം സ്റ്റേ അപേക്ഷകർക്ക് പരിഗണന നൽകുന്നില്ലെന്നു ആക്ഷേപം. ഹോംസ്‌റ്റേ ക്ലാസ്സിഫിക്കേഷന് അപേക്ഷിക്കുന്ന ചെറുകിട ഹോം സ്റ്റേയ്ക്ക് അപേക്ഷകൾ അനാവശ്യ തടസ്സങ്ങള്‍ പറഞ്ഞ് അനുമതി നിക്ഷേധിക്കുന്നതായിട്ടാ
ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് സമീപമുള്ള വിടുകളാണ് ഹോം സ്റ്റേ ആക്കാനായി അപേക്ഷ നൽകുന്നത്. ഇതിൽ തങ്ങളുടെ വീടിന്റ ഒരുമുറിയോ കൂടുതലോ വിനോദസഞ്ചാരികൾക്ക് വാടകയ്ക്ക് നൽകാം. ഇങ്ങനെ അപേക്ഷ നൽകുന്ന വീട്ടുടമകളെയാണ് അനുമതി നല്‍കാതെ ജില്ലാതല സമിതി ബുദ്ധിമുട്ടിക്കുന്നതായി പരാതി ഉയർന്നത്.
ഇവർക്ക് പോരായ്മകൾ ഉണ്ടെങ്കിൽ പരിഹരിക്കാൻ അവസരം നൽകാതെയാണ് അനുമതി നിക്ഷേധിച്ച് ടൂറിസം ഡയറക്ടർക്ക് റിപ്പോർട്ട് നൽകുക. ഇതോടെ ലോൺ എടുത്തും മറ്റും വലിയ തുക ചിലവാക്കുന്ന സംരംഭകൻ ആകെ പ്രതിസന്ധിയിലാകും.
ജില്ലാ സമിതിയുടെ റിപ്പോർട്ടിനെതിരെ ഡയറക്ടർക്ക് അപ്പീൽ നൽകാമെങ്കിലും ജില്ലാ സമിതിയുടെ തീരുമാനത്തിനെതിരെ ഡയറക്ടർ തലത്തിൽ തീരുമാനം ഉണ്ടാകുക വിരളമാണ്.
ഹോം സ്റ്റേ അനുമതിക്കായി സംസ്ഥാന വിനോദസഞ്ചാരവകുപ്പിന്റ സൈറ്റു വഴി വേണം അപേക്ഷിക്കാൻ. ഇതിന് സ്വന്തം പേരിലുള്ള ഭൂമിയുടെ കരം അടച്ച രസീത്, പഞ്ചായത്തിൽനിന്നും വസ്തു നികുതി അടച്ച രസീത്, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, ഭക്ഷ്യസുരക്ഷാവകുപ്പിന്റ രജിസ്‌ട്രേഷന്‍, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്
രേഖകൾക്കായി തന്നെ വലിയ തുക മുടക്കണം. പുറമേ മൂവായിരം രൂപ ഫീസും അടയ് ക്കണം. തുടർന്ന് സമർപ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് അംഗികരിച്ചതിന് ശേഷമാണ് ജില്ലാതല സമിതി പരിശോധനയ്‌ക്ക് എത്തുക.
ഹോം സ്‌റ്റേ ആരംഭിക്കുന്നതിനായി അപേക്ഷയ്ക്കും
ഇത് സാധാരണക്കാരയ ചെറുകിട അപേക്ഷകരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് സമീപത്തെ കുടുംബങ്ങൾക്ക് ചെറിയ വരുമാനം കിട്ടാനുള്ള സാഹചര്യമാണ് പരിശോധനാ സമിതിയുടെ ഇത്തരം തീരുമാനം മൂലം ഇല്ലാതാകുന്നത്. ചെറുകിട സംരംഭകരെ പ്രോല്‍സാഹിപ്പിക്കുന്നതിന് പകരം അവരെ നിരുല്‍സാഹപ്പെടുത്തുന്ന സമീപനമാ