വയോജനങ്ങള്‍ക്ക് പരിചരണം നല്‍കുകയെന്ന ലക്ഷ്യത്തോടെ ചീനിക്കുഴിയില്‍ സ്ഥാപിതമായ സാൻ ജോസ് ഹോം പ്രവർത്തനം ആരംഭിച്ചിട്ട് ഒരു വർഷം പൂർത്തിയാകുന്നു

New Update
sanjose home

ചീനിക്കുഴി: ജീവിത സായാഹ്നത്തിൽ കുടുംബാംഗങ്ങളുടെ ശ്രദ്ധയും പരിചരണവും ലഭിക്കാൻ സാധിക്കാതെ ഏകാന്തതയും അരക്ഷിതാവ സ്ഥയും ഭയാശങ്കകളുമായി കഴിയുന്ന കേരളത്തിലെ മുതിർന്ന സഹോദരീസഹോദരന്മാർക്ക് ആശ്വാസവും പ്രത്യാശയും കരുതലും സംരക്ഷണവും സ്നേഹപൂർവ്വമായ പരിചരണവും നൽകുകയെന്ന ലക്ഷ്യത്തോടെ 2023 ഓഗസ്റ്റ് 17ന് ചീനിക്കുഴിയിൽ സ്ഥാപിതമായ സാൻ ജോസ് ഹോം പ്രവർത്തനം ആരംഭിച്ചിട്ട് ഒരു വർഷം പൂർത്തിയാകുകയാണ്. 

Advertisment

അസ്സീസ്സി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റെന്ന സന്യാസിനീ സമൂഹത്തിൻ്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ പ്രഥമ വാർഷിക ആഘോഷത്തിന് ശനിയാഴ്‌ച രാവിലെ 10ന് കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാൻ അഭിവന്ദ്യ മാർ ജോസ് പുളിക്കൽ, സാൻ ജോസ് ഹോം ചാപ്പലിൽ ദിവ്യബലി അർപ്പിക്കുന്നതോടെ തുടക്കമാകും.

തുടർന്ന് ചേരുന്ന പൊതുസമ്മേളനത്തിൽ സാൻ ജോസ് ഹോമിന് ആവശ്യമായ വൈദ്യുതി പൂർണ്ണമായും സൗരോർജ്ജത്തിൽ നിന്ന് ഉൽപാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടു കൂടി ഇവിടെ സ്ഥാപിച്ച സോളാർ പവർ പ്ലാൻ്റിൻ്റെ ആശീർവാദകർമ്മം അഭിവന്ദ്യ പുളിക്കൽ പിതാവും പ്രവർത്തനോദ്ഘാടനം ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസും നിർവ്വഹിക്കും.

പൊതുജനങ്ങൾക്ക് ചുരുങ്ങിയ ചെലവിൽ പ്രയോജനം ലഭിക്കത്തക്കവിധം സി. ഡോ. മരിയറ്റായുടെ മേൽനോട്ടത്തിൽ ആരംഭിക്കുന്ന സാൻ ജോസ് ക്ലിനിക്കേ സി. റിറ്റി ഫ്രാൻസീസ് എ.എസ്.എം.ഐ(പ്രൊവിൻഷ്യൽ സുപ്പീരിയർ, സെന്റ്. ജോസഫ്സ് പ്രൊവിൻസ്, വടുതല) ഉദ്ഘാടനം ചെയ്യും. ഇതൊടൊപ്പം സാൻ ജോസ് കൗൺസിലിംഗ് സെൻ്ററും പ്രവർത്തനം ആ​രംഭിക്കും.

പൊതുജനങ്ങളുടെ പ്രയോജനാർത്ഥം വളരെ പരിമിതമായ നിരക്കിൽ പ്രമേഹ രോഗികൾക്കാവശ്യമായ രക്ത പരിശോധനകൾ, ബി.പി എന്നിവ എല്ലാ രണ്ടാം ശനിയാഴ്‌ചകളിലും രാവിലെ 6.30 മുതൽ 10.00 മണി വരെയും ചെയ്‌ത്‌ കൊടുക്കും(തീർത്തും സാധുക്കളായവർക്ക് പ്രസ്‌തുത സേവനം സൗജന്യമായി ലഭ്യമാകും). സാൻ ജോസ് ഹോമിൻ്റെ ഉടമസ്ഥതയിലുള്ള ആംബുലൻസിൻ്റെ സേവനം ലഭ്യമാകുന്നതാണ്.

Advertisment