മൂലമറ്റം സെൻറ് ജോർജ് യുപി സ്കൂൾ ജൂബിലിയാഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സംസ്ഥാന ക്വിസ്  22 - ന്

New Update
all kerala quizz competation-2

മൂലമറ്റം: സെൻറ് ജോർജ് യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 22 ന് രാവിലെ 10 മുതൽ എൽ.പി, യു.പി വിഭാഗങ്ങൾക്കായി സംസ്ഥാന തല ക്വിസ് മൽസരം നടത്തും. 

Advertisment

സംസ്ഥാനത്തെ ഏതു സിലബസിലുമുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. ഓരോ വിഭാഗത്തിലെയും 1, 2, 3 സ്ഥാനക്കാർക്ക് യഥാക്രമം 3001, 2001, 1001 രൂപ കാഷ് അവാർഡുകളും മൊമൻറ്റോയും സമ്മാനിക്കും. രജിസ്റ്റർ ചെയ്തവരും പങ്കെടുക്കാനാഗ്രഹിക്കുന്നവരും 22 ന് രാവിലെ 10 ന് മുമ്പായി എത്തണം.

കാഞ്ഞാർ സർക്കിൾ ഇൻസ്പെക്ടർ പ്രവീൺ പ്രകാശ് ഉദ്ഘാടനം ചെയ്യും. മാനേജർ ഫാ. കുര്യൻ കാലായിൽ അധ്യക്ഷത വഹിക്കും. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് എസ്എച്ച്, പിടിഎ പ്രസിഡൻറ് സിനോയി താന്നിക്കൽ, ജൂബിലി കൺവീനർ റോയ് ജെ. കല്ലറങ്ങാട്ട്, എസ് എസ് ജി കൺവീനർ ഫ്രാൻസീസ് കരിമ്പാനി എന്നിവർ പ്രസംഗിക്കും. സമാപന സമ്മേളനത്തിൽ ജില്ലാ ലേബർ ഓഫീസർ സ്മിത കെ. ആർ മുഖ്യാതിഥിയായിരിക്കും.

Advertisment