/sathyam/media/media_files/UVv8Z5Da6fom7BCMPqPz.jpg)
തൊടുപുഴ: ലയൺസ് ക്ലബ് അന്താരാഷ്ട്ര തലത്തിൽ ഒക്ടോബർ 8 സേവന ദിനമായി ആചരിക്കുന്നതിനോടനുബന്ധിച്ച് തൊടുപുഴ ലയൺസ് ക്ലബ് സേവന ദിനം സമുചിതമായി ആചരിച്ചു.
ഭിന്നശേഷിക്കാരായ നൂറ്റമ്പതോളം കുട്ടികൾ പഠിക്കുന്ന പ്രതീക്ഷാ ഭവനിൽ വച്ചായിരുന്നു ദിനാചരണം. കുട്ടികൾക്കാവശ്യമായ സാമഗ്രികൾ വിതരണം ചെയ്തും അവരോടൊപ്പം ഭക്ഷണം കഴിച്ചും സംസാരിച്ചും ലയൺസ് ക്ലബ് അംഗങ്ങൾ ദീർഘനേരം സമയം ചിലവിട്ടു.
ലയൺസ് ക്ലബ് പ്രസിഡൻ്റ് അജീവ് പുരുഷോത്തമൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങുകളിൽ സെക്രട്ടറി ഡോ. ബോണി ജോസ് ടോം, ട്രഷറർ സജി മാത്യു, സർവീസ് കമ്മിറ്റി ചെയർമാൻ ഡോ. സുദർശൻ, വൈസ് പ്രസിഡൻ്റ് ഡോ. മെർലിൻ ഏലിയാസ്, മുൻ പ്രസിഡൻ്റ്മാരായ പ്രൊഫ. കെ.എം തോമസ്, ആർ. ജയശങ്കർ, പ്രിൻസിപ്പൽ സി. ടെസ്മി, പി.ടി.എ പ്രസിഡൻ്റ് ടിജിൻ ടോം തുടങ്ങിയവർ സംസാരിച്ചു.
ശരത് നായർ, സ്റ്റീഫൻ ജോസഫ്, മറിയാമ്മ ജോസ്, അഞ്ജലി അജീവ്, എൽസ ബോണി, ബീന സജി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.