/sathyam/media/media_files/2024/11/13/lt9qmQivV5LClIFJ3ygi.jpg)
ഉടുമ്പന്നൂർ: സിപിഎമ്മിന്റെ ഉന്നത നേതാവ് ഉടുമ്പന്നൂർ ടൗണിൽ പണികഴിപ്പിച്ചിരിക്കുന്ന കെട്ടിടങ്ങൾ നിയമങ്ങൾ പാലിക്കാതെ ആണെന്ന് യുഡിഎഫ് ഉടുമ്പന്നൂർ മണ്ഡലം കമ്മിറ്റി ആരോപിച്ചു.
നിയമങ്ങൾ കാറ്റിൽ പറത്തി ഗവൺമെന്റ് ചട്ടങ്ങൾ പാലിക്കാതെ നിർമ്മിച്ച കെട്ടിടങ്ങൾക്ക്, നമ്പർ ഇട്ടുകൊടുക്കുവാൻ ഭരണ സ്വാധീനം ഉപയോഗിച്ച്, പഞ്ചായത്ത് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയാണ്.
ഉടുമ്പന്നൂർ പഞ്ചായത്തിൽ മറ്റൊരു എഡിഎം നവീൻ ബാബു ഉണ്ടാകാതിരിക്കാൻ മേലുദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്ന് യുഡിഎഫ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കൂടാതെ ഉടുമ്പന്നൂർ പഞ്ചായത്തിന്റെ ഫണ്ട് ലാപ്സ് ആക്കൽ അഴിമതിയും, കെടുകാര്യസ്ഥതയും, ലൈഫ് ഭവന പദ്ധതി അട്ടിമറിക്കൽ, എന്നീ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഉടുമ്പന്നൂർ പഞ്ചായത്തിലേക്ക് മാർച്ച് നടത്തുവാൻ യുഡിഎഫ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
യോഗത്തിൽ ചെയർമാൻ പി. എൻ. നൗഷാദ് അധ്യക്ഷത വഹിച്ചു. കൺവീനർ മനോജ് തങ്കപ്പൻ സ്വാഗതവും സെക്രട്ടറി ബിജോ ജേക്കബ് കൃതജ്ഞതയും പറഞ്ഞു.
യുഡിഎഫ് നേതാക്കന്മാരായ ജോൺസൺ കുര്യൻ, ടി.കെ. നവാസ്, ടോമി കൈതവേലി, പി. ടി.ജോസ്, മാത്യു കെ. ജോൺ, സാം ജേക്കബ്, നൈസി ഡെനിൽ, സുബൈർ അമ്മാം കുന്നേൽ, ബേബി വെട്ടുകല്ലേൽ, ടി. എ.അഗസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.