ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
/sathyam/media/media_files/2024/12/12/6ew5jOP5lwxq1TA9fjbC.jpg)
തൊടുപുഴ: മലപ്പുറത്ത് വച്ചു നടക്കുന്ന ആറാമത് സംസ്ഥാന മാസ്റ്റേഴ്‌സ് ഗെയിംസിൽ പങ്കെടുക്കുന്ന ഇടുക്കി ജില്ലാ ഹാൻഡ്‌ബോൾ ടീമിന്റെ
ജേഴ്‌സി പ്രകാശനം നടന്നു.
Advertisment
സംസ്ഥാന ഇന്റലിജന്റ്സ് ഡിവൈഎസ്പി സന്തോഷ് കുമാർ ആർ ഇന്ത്യൻ ഹാൻഡ്‌ബോൾ താരം അഖിൽ വിനായകിന് നൽകി നിർവഹിച്ചു.
മാസ്റ്റേഴ്‌സ് ഹാൻഡ്‌ബോൾ അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ് മുഹമ്മദ് സുഹൈൽ, സീനിയർ താരങ്ങളായ ദിനൂപ് ഡി നായർ, ബോബൻ ബാലകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.
എല്ലാ ജില്ലയിൽ നിന്നുമുള്ള കായിക താരങ്ങൾ മാറ്റുരക്കുന്ന കായിക മാമാങ്കത്തിനു മലപ്പുറത്ത് ഡിസംബർ 12 ന് തുടക്കം കുറിക്കുന്നു.
ഇന്ന് നടക്കുന്ന ഉൽഘാടന മത്സരത്തിൽ എറണാകുളം ജില്ല തൃശൂർ ജില്ലയെ നേരിടും.
മൂന്നാമത്തെ മത്സരത്തിൽ ഇടുക്കി ജില്ലാ ടീം കാസർഗോഡിനെ നേരിടുന്നു. ഡിസംബർ 15 ന് കായിക മാമാങ്കത്തിനു സമാപനം കുറിക്കും.