തുടങ്ങനാട് സെന്റ് തോമസ് ഫൊറോനാ പള്ളിയിലെ നവീകരിച്ച പള്ളിമേടയുടെ വെഞ്ചിരിപ്പ് കർമ്മം പാലാ രൂപതാധ്യക്ഷന്‍ മാർ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു

New Update
mar joseph kallarangattu-2

തുടങ്ങനാട്: എന്ത് പ്രതിസന്ധി വന്നാലും എന്തെല്ലാം വിഷമം ഉണ്ടായാലും നമുക്ക് പ്രത്യാശയുണ്ടെങ്കിൽ ഒരിക്കലും നിരാശപ്പെടേണ്ടതില്ല. 

Advertisment

പുത്തനായതിനെ വീണ്ടും നവീകരിച്ചു കൊണ്ടിരിക്കുക.വിശ്വാസത്താൽ തീക്ഷ്ണതയാൽ, മൂല്യങ്ങളാൽ പ്രചോദനങ്ങളാൽ അടുത്തിരിക്കുന്നവനെയും കൂടെയുള്ളവരെയും ജ്വലിപ്പിക്കുക.

new church thudanganad

ഉള്ളതിനെ ആശയം കൊണ്ടും അധ്വാനം കൊണ്ടും പ്രാർത്ഥന കൊണ്ടും ഇടവക ജനത്തിൻ്റെ പങ്കാളിത്തം കൊണ്ടും വിസ്മയം ജനിപ്പിക്കുന്ന പുതുമയിലേക്കും പുനക്രമീകരണ വൈശിഷ്ട്യം കൊണ്ട് വലിയ അജപാലന കേന്ദ്രം എന്ന സൗകര്യത്തിലേക്കും മാറ്റുവാൻ സാധിച്ചത് അദ്ഭുതമാണ്. ഇതാണ് യഥാർത്ഥ അജപാലന ആദ്ധ്യാത്മികത.

new church thudanganad-2

നമ്മൾ എന്നും സഭയുടെ സിനഡിനോട് ചേർന്ന് പോകുന്നവരാണ്. സിനഡിൻ്റെ "അച്ചിൽ ആണ് സഭാമക്കൾ വളരേണ്ടത്. കുർബാന ക്രമങ്ങൾ, യാമ പ്രാർത്ഥനകൾ, തിരുകർമ്മങ്ങൾ  ഉൾപ്പെടെ സിനഡ് എന്ത് ആവശ്യപ്പെട്ടാലും അത് എന്നും പൂർണമായും പാലിക്കുന്നവരാണ് പാലാ രൂപതക്കാർ.  

new church thudanganad-3

തുടങ്ങനാട് സെന്റ് തോമസ് ഫൊറോനാ പള്ളിയിലെ നവീകരിച്ച പള്ളിമേടയുടെ വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മാർ: ജോസഫ് കല്ലറങ്ങാട്ട്.

new church thudanganad-5

നവീകരണ പ്രവർത്തനങ്ങളിലെ വിവിധ ഘട്ടങ്ങളിൽ നേതൃത്വം നൽകിയവരെ അഭിവന്ദ്യ പിതാവ് മെമന്റോ നൽകി ആദരിച്ചു.

new church thudanganad-4

വികാരി ഫാദർ ജോൺസൺ പുള്ളീറ്റ്, പാലാ രൂപതയുടെ വികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ, രൂപതാ പ്രോക്കുറേറ്റർ ഡോ. ജോസഫ് മുത്തനാട്ട്, അസി.വികാരി.ഫാ. മൈക്കിൾ 
ചാത്തൻകുന്നേൽ, പാരിഷ് കൗൺസിൽ സെക്രട്ടറി അജിത്ത് പൂവത്തുങ്കൽ, ഫൊറോനായിലെ വൈദികർ എന്നിവരും സന്നിഹിതരായിരുന്നു.

Advertisment