തൊടുപുഴ: ട്വൻ്റി 20 പാർട്ടി തൊടുപുഴ നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷനും പാർട്ടി ഓഫീസ് ഉദ്ഘാടനവും നടന്നു.
പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഗോപകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് റിജോ എബ്രഹാം അധ്യക്ഷത വഹിച്ചു.
പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ. ചാർളി പോൾ, ജില്ലാ കോ-ഓർഡിനേറ്റർ സന്തോഷ് വർഗ്ഗീസ്, അഡ്വ. സിസ്റ്റർ ടീന ജോസ്, സോഫിയാമ്മ ജോസ്, എം.ജെ. വിൻസൻ്റ്, ജയിംസ് കെ ജോസഫ്, മിനി മോൾ ജെയിംസ്, കെ. കെ ചന്ദ്രവതി, ജോയി ജോസഫ്, ജോണി ജോസഫ്, അഡ്വ .കെ. പാർത്ഥസാരഥി, കെ.ആർ. മനോജ്, അന്നമ്മ ജോസഫ്, സതി സുരേന്ദ്രൻ, സിജോ മാത്യു എന്നിവർ പ്രസംഗിച്ചു.
തൊടുപുഴ നിയോജക മണ്ഡലത്തിലെ എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും മത്സരിക്കുവാൻ പാർട്ടി തീരുമാനിച്ചു.
തൊടുപുഴ കെ. എസ് . ഇ. ബി ക്ക് സമീപം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി വക കെട്ടിടത്തിലാണ് ഓഫീസ് തുറന്നത്.