അടിമാലി: വൈദ്യുതി മേഖലയിൽ മുടങ്ങിക്കിടന്ന പദ്ധതികൾ പുനർനിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു. അതിന്റെ ഭാഗമായി ചെങ്കുളം ഓഗ്മെന്റേഷൻ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു.
85 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദനമാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്. മുതിരപ്പുഴയാറിൽ കല്ലാറിൽ തടയണ നിർമിച്ച് വെള്ളം ശേഖരിക്കും.
കല്ലാർ പുഴയ്ക്ക് കുറുകേ 80 മീറ്റർ നീളവും, 12.50 മീറ്റർ ഉയരവുമുള്ള തടയണയാണ് നിർമിക്കുക.
3.50 മീറ്റർ വ്യാസവുമുള്ള ടണലിലൂടെയും, 376 മീറ്റർ നീളമുള്ള എക്സിറ്റ് ചാനലിലൂടെയും പുഴയിലെ വെള്ളം ചെങ്കുളം ഡാമിന്റെ റിസർവോയറിൽ എത്തിക്കും.
6.71 കിലോമീറ്ററോളം ടണൽ വഴി ചെങ്കുളം ഡാമിൽ വെള്ളമെത്തിച്ചാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. രണ്ടര കിലോമീറ്ററോളമാണ് ഇനി ടണൽ നിർമാണം പൂർത്തീകരിക്കാനുള്ളത്. 48 കോടിയാണ് പദ്ധതിയുടെ നിർമാണ ചെലവ്.