അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തില്‍ കേരളത്തെ മാലിന്യമുക്ത നവകേരളമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി വഴിത്തല ടൗണി‍ല്‍ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു

New Update
purapuzha gramapanchayath

വഴിത്തല: മാർച്ച് 30 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തില്‍ കേരളത്തെ മാലിന്യമുക്ത നവകേരളമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ.കെ ഭാസ്ക്കരന്‍, മണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.എസ് ജേക്കബ്ബ് എന്നിവരുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ജനകീയ ക്യാമ്പയിൻ വഴി വഴിത്തല ടൗണി‍ല്‍ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. 

Advertisment

ഈ ശുചീകരണ പ്രവർത്തനങ്ങളി‍ല്‍ ജനപ്രതിനിധിക‍ള്‍, ജീവനക്കാർ, ഹരിതകർമ്മസേന അംഗങ്ങള്‍, കുടുംബശ്രീ പ്രവർത്തകർ, വ്യാപാരിവ്യവസായികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, സന്നന്ധ പ്രവർത്തകർ തുടങ്ങി 200-ഓളം പേർ പങ്കെടുത്തു. 

ശേഖരിച്ച മാലിന്യങ്ങൾ അതാത് പഞ്ചായത്തുകളിലെ  എംസിഎഫിലേക്ക് മാറ്റുകയും ചെയ്തു. പ്ലാസ്റ്റിക് കുപ്പികളുടെ ശേഖരണത്തിനായി പുറപ്പുഴ പഞ്ചായത്ത് ടൗണില്‍ ബോട്ടില്‍ ബൂത്ത് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.          

Advertisment