/sathyam/media/media_files/2025/03/31/84rpa4UYrtL5pziEvK2x.jpg)
പുറപ്പുഴ: പുറപ്പുഴ ഗ്രാമപഞ്ചായത്ത് മാലിന്യമുക്തമായി പ്രഖ്യാപിച്ചുകൊണ്ട് പ്രസിഡൻറ് എ.കെ ഭാസ്ക്കരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സിനി
ജസ്റ്റിൻ അദ്ധ്യക്ഷസ്ഥാനം നിർവഹിച്ചു.
പ്രഖ്യാപനത്തിന് മുന്നോടിയായി നടന്ന ശുചിത്വ സന്ദേശ ജാഥയിൽ ജനപ്രതിനിധികൾ, ഹരിതകർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ, ആശാപ്രവർത്തകർ,
ഘടകസ്ഥാപനമേധാവികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ, പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും എത്തിയ ജനങ്ങളും അണിനിരന്നു.
തുടർന്ന് നടന്ന പ്രഖ്യാപന ചടങ്ങ് മാലിന്യമുക്ത പ്രതിജ്ഞയോടുകൂടി ആരംഭിച്ചു. പഞ്ചായത്തിന്‍റെ മാലിന്യ മുക്ത പ്രഖ്യാപന റിപ്പോർട്ട് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാന്‍ ജോർജ് മുല്ലക്കരി അവതരിപ്പിച്ചു.
മികച്ച ഹരിത ഭവനം, മികച്ച അയൽക്കൂട്ടം, മികച്ച ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർക്കുള്ള ആദരവും മൊമന്‍റോയും വിതരണം നടത്തി.
വികസനകാര്യ സ്റ്റാന്‍റിംങ് കമ്മിറ്റി ചെയർപേഴ്സണ്‍ ആൻസി ജോജോ, ക്ഷേമകാര്യ സ്റ്റാന്‍റിംങ് കമ്മിറ്റി ചെയർപേഴ്സണ്‍ അച്ചാമ്മ ജോയി, പഞ്ചായത്ത്
മെമ്പർമാരായ രാജേശ്വരി ഹരിധരന്‍, ജയസൂര്യ വി.എസ്, സിനി അജി, അനില്‍ ജോസ്, സേതു രാജ്, തോമസ് പയറ്റനാല്‍, സൌമ്യ ബില്‍ജി, സി.ഡി.എസ് ചെയർപേഴ്സണ്‍ സരസ്വതി മോഹനന്‍, ബ്ലോക്ക് ക്ഷേമകാരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാർട്ടിൻ ജോസഫ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ജിജി വർഗ്ഗീസ്, വഴിത്തല സർവീസ് സഹകരണ
ബാങ്ക് പ്രസിഡൻറ് ക്ലമന്‍റ് ഇമ്മാനുവൽ, മർച്ചന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് തോമസ് കുരുവിള, വിവിധ രാഷ്ട്രിയ കക്ഷി നേതക്കളായ, റെനീഷ് മാത്യു,
സോമി വട്ടയക്കാട്ട്, പ്രഭാകരന്‍, എന്നിവർ ആശംസകള്‍ അറിയിച്ചു.
തുടർന്ന് ഹരിത കർമ്മ സേനാംഗങ്ങള്‍ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി ഷാജ ജോസഫ് ചടങ്ങിന് നന്ദി അറിയിച്ചു.