/sathyam/media/media_files/2025/05/12/KdBDTMXF5JTBSASIk2bE.jpg)
കരിമണ്ണൂർ: പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റണമെന്ന് റവ. ഡോ. തോമസ് മാർ തിമോത്തിയോസ് പറഞ്ഞു. ശങ്കരപുരി കുടുംബയോഗം കരിമണ്ണൂർ ശാഖാ വാർഷിക യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കുടുംബയോഗം രക്ഷാധികാരി കൂടിയായ തിരുമേനി.
നമ്മുടെ പൂർവികർ ഏറെ കഷ്ടപ്പെട്ടാണ് ഇന്ന് കാണുന്ന സൗകര്യങ്ങൾ ഒരുക്കിയത്. ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുവാൻ കുടുംബയോഗങ്ങൾ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശങ്കരപുരി മഹാകുടുംബയോഗം പ്രസിഡന്റ് മുൻ വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ് മുഖ്യ പ്രഭാഷണം നടത്തി.
പ്രസിഡന്റ് ഡി. ദേവസ്യ പറയന്നിലം അധ്യക്ഷത വഹിച്ചു. മഹാകുടുംബയോഗം സെക്രട്ടറി തോമസ് കണ്ണന്തറ, ഫൊറോനാ വികാരി റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ, അഡ്വ. ബിജു പറയന്നിലം, സാബു നെയ്യശ്ശേരി, ട്രഷറർ പി.ടി. ചാക്കോ പുത്തൻപുരയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ജോസ് മാത്യു കുന്നപ്പിള്ളി സ്വാഗതവും സോജൻ കുഴിക്കാട്ടുമ്യാലിൽ നന്ദിയും പറഞ്ഞു. ജീസ് ജോസഫ് ആയത്തുപാടം, ലോയിഡ് മുണ്ടക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
കുഴിക്കാട്ട്, വരിക്കശ്ശേരിൽ, കാരക്കുന്നേൽ, കുഴിക്കാട്ടുമ്യാലിൽ, തെക്കേയറ്റം, തൈക്കൂട്ടം, കുരീക്കുന്നേൽ, കുന്നപ്പിള്ളിൽ, പുത്തൻപുരയിൽ, രണ്ടാംകുന്നേൽ, മലേപ്പറമ്പിൽ, പറയന്നിലം, കിഴക്കേടത്ത്, താഴ്ത്തേടത്ത്, കോണിക്കൽ, ചെട്ടിപ്പറമ്പിൽ, മുണ്ടയ്ക്കൽ, ആയത്തുപാടത്ത് എന്നീ കുടുംബങ്ങളാണ് ശാഖാ സംഗമത്തിൽ പങ്കെടുത്തത്.