ഐടി പാർക്ക് പോലുള്ള പദ്ധതികളും സംരംഭങ്ങളും തൊടുപുഴയില്‍ എത്താത്തത് പരിശോധിക്കണം - കേരളാ കോൺഗ്രസ്‌ എം

New Update
kerala congress m

തൊടുപുഴ: ജല സമൃദ്ധിയും അനുകൂല കാലാവസ്ഥയും സ്ഥലസൗകര്യവും കൊണ്ട് സംസ്ഥാനത്തെ ഏറ്റവും അനുയോജ്യമായ നിയോജക മണ്ഡലമായിട്ടുപോലും തൊടുപുഴയിൽ ഐടി പാർക്ക്‌, വ്യവസായ പാർക്ക്‌ പോലുള്ള വികസന അടയാളങ്ങൾ കാണാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നു പരിശോധിക്കേണ്ട താണെന്നു കേരളാ കോൺഗ്രസ്‌ എം നിയോജകമണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.

Advertisment

ടൂറിസം, വ്യവസായം ഐ ടി മേഖലകളിൽ അനന്തസാധ്യതയുള്ള ഒരു നിയോജകമണ്ഡലം പിന്നോക്കം പോകുന്നത് ജനപ്രതിനിധികളുടെ താല്പര്യമില്ലായ്‌മകൊണ്ടു മാത്രമാണ്. തൊടുപുഴയിൽ എംഎൽഎയുടെ സേവനം ജനങ്ങൾക്ക് അനുഭവപ്പെടാൻ തുടങ്ങിയത് 1991 മുതലും വികസനം ഉണ്ടായിട്ടുള്ളത് 91 മുതൽ 2001 വരെ മാത്രമാണ്.

റവന്യു മന്ത്രിയായിരുന്ന കെഎം മാണി അനുവദിച്ച റവന്യു ടവർ തൊടുപുഴയുടെ ഭൂപടത്തിൽ ഏറ്റവും വലിയ വികസന അടയാളമാകേണ്ടിയിരുന്നതാണ്. പന്ത്രണ്ടു നിലയിലുള്ള റവന്യു ടവർ ഖജനാവിൽ കോടികൾ മുടക്കിയതിനു ശേഷം കേവലം രാഷ്ട്രീയ വിരോധം മൂലം ഉപേക്ഷിച്ചതിനുശേഷം എംഎൽഎ ഫണ്ട് മാത്രം വിനിയോഗിച്ചുള്ള പ്രവർത്തനങ്ങൾ മാത്രമേ ഇവിടെ നടക്കുന്നുള്ളു.

ഒരു നാടിന്റെ വികസന അടയാളങ്ങളായി മാറേണ്ട ടൂറിസം, ഐ ടി, വ്യവസായ മേഖലകളിൽ യോഗ്യമായ പ്രൊജക്റ്റുകൾ സമർപ്പിക്കുന്നതിനോ തുടരന്വേഷണം നടത്തുന്നതിനോ ജനപ്രതിനിധികൾ ശ്രമിക്കാതിരിക്കുന്നത് ജനങ്ങളോടും നാടിനോടുമുള്ള അവഗണനയാണ്.

അതാതു മേഖലകളിൽ മികച്ച പ്രൊജക്റ്റുകൾ സർക്കാരിനു മുൻപിൽ കഴിയാതിരിക്കുന്നത് അതാതു മേഖലകളിലെ ജന പ്രതിനിധികളുടെ നിരുത്തരവാദപരമായ പ്രവർത്തനമായി മാത്രമേ കാണാൻ കഴിയുവെന്നു കമ്മിറ്റി പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലത്തിലും തുല്യമായി ലഭിക്കുന്ന എംഎൽഎ ഫണ്ട്, മണ്ഡലം ആസ്‌തി വികസനഫണ്ട് എന്നിവ യാതൊരു പരാതിയുമില്ലാതെ വിതരണം ചെയ്യാൻ ഒരു സർക്കാർ ജീവനക്കാരൻ മതി. 

ബൃഹത്തായ പദ്ധതികളും ജനോപകാരപ്രദമായ സംരംഭങ്ങളുമാണ് ഒരു നാടിൻ്റെ വികസന അടയാളങ്ങൾ. കഴിഞ്ഞ 10 വർഷമായി ഇത്തരം വികസന അടയാളങ്ങൾ തൊടുപുഴ നിയോജമണ്ഡലത്തിന് നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് ജനങ്ങൾ പരിശോധിക്കണമെന്നും കമ്മിറ്റി അവശ്യപ്പെട്ടു.

നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫ. കെ ഐ ആന്റണി, അഗസ്റ്റിൻ വട്ടകുന്നേൽ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയടത്ത്, മാത്യു വാരികാട്ട്, ബെന്നി പ്ലാക്കൂട്ടം, അപ്പച്ചൻ ഓലിക്കരോട്ട്, അഡ്വ. പി കെ മധു നമ്പൂതിരി, ജോസ് കവിയിൽ, അംബിക ഗോപാലകൃഷ്ണൻ, റോയസൺ കുഴിഞ്ഞാലിൽ, ഷാനി ബെന്നി, ശ്രീജിത്ത് ഒളിയറക്കൽ, കുര്യായാച്ചൻ പൊന്നാമറ്റം, ജോസ് കുന്നുംപുറം,സി ജയകൃഷ്ണൻ,മനോജ്‌ മാമല, ജോസി വേളാശേരി, തോമസ് മൈലാടൂർ, സണ്ണി കടുത്തലകുന്നേൽ, ബേബി ഇടത്തിൽ, തോമസ് വെളിയത്തുമാലിൽ, ജോൺസ് നന്ദളത്ത്, ജോസ് മഠത്തിനാൽ, ജോർജ് പാലക്കാട്ട്, ജോസ് മാറട്ടിൽ, ജിജി വാളിയംപ്ലാക്കൽ, ലിപ്സൺ കൊന്നക്കൽ, ഡോണി കട്ടക്കയം, ഷീൻ പണിക്കുന്നേൽ, ഷിജു പൊന്നാമറ്റം, പ്രൊഫ. ജെസ്സി ആന്റണി, അഡ്വ കെവിൻ ജോർജ്, ജോഷി കൊന്നക്കൽ, സ്റ്റാൻലി കീത്താപിള്ളിൽ, ജിജോ കഴിക്കച്ചാലിൽ, ബെന്നി വാഴചാരി,റോയ് പുത്തൻകുളം, ജോസ് പാറപ്പുറം, ജോസ് ഈറ്റക്കക്കുന്നേൽ ജെഫിൻ കൊടുവേലിൽ, തോമസ് കിഴക്കേപറമ്പിൽ, സാംസൺ അക്കക്കാട്ട്, അബ്രഹാം അടപ്പൂർ, നൗഷാദ് മുക്കിൽ, പി ജി സുരേന്ദ്രൻ, റോയ് വാലുമ്മേൽ, ലാലി ജോസി, ആതിര രാമചന്ദ്രൻ, ഡെൻസിൽ വെട്ടിക്കുഴിചാലിൽ, ആന്റോ വർഗീസ്, അനു ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment