ഇടുക്കി ചിത്തിരപുറത്ത് വീട്ടുകാരെ കുത്തിപ്പരിക്കേൽപ്പിച്ച് മോഷണം. അന്വേഷണം ആരംഭിച്ച് പൊലീസ്

ബഹളം കേട്ട് വന്ന പേരക്കുട്ടിയുടെ ചെവിയിലും മോഷ്ടാവ് കത്തികൊണ്ട് പരിക്കേൽപ്പിച്ചു.

New Update
police vehicle

 ഇടുക്കി: ഇടുക്കി ചിത്തിരപുറത്ത് വീട്ടുകാരെ കുത്തിപ്പരിക്കേൽപ്പിച്ച് മോഷണം. ഡോബിപാലം ദയാഭവൻ ശകുന്തളയുടെ കഴുത്തിനാണ് കുത്തേറ്റത്. 

Advertisment

ബഹളം കേട്ട് വന്ന പേരക്കുട്ടിയുടെ ചെവിയിലും മോഷ്ടാവ് കത്തികൊണ്ട് പരിക്കേൽപ്പിച്ചു. ഉറങ്ങിക്കിടന്ന ശകുന്തളയുടെ കഴുത്തിൽ നിന്ന് രണ്ടര പവന്റെ മാല അറത്തുമാറ്റി.

രണ്ടാമത്തെ മാല അറുത്തെടുക്കുന്നതിനിടയിൽ ഉണർന്നപ്പോൾ കഴുത്തിനു കുത്തുകയായിരുന്നു. വെളുപ്പിന് ഒന്നര മണിയോടെയാണ് സംഭവം.

ശബ്ദം കേട്ടെത്തിയ സമീപവാസികൾ പരിക്കേറ്റ ശകുന്തളയെയും പേരക്കുട്ടിയെയും അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. 

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണം പതിവായിട്ടുള്ള ഒരു പ്രദേശം കൂടിയാണിത്. 

Advertisment