സമൂഹത്തിന്‍റെ വിവിധമേഖലകളില്‍ ആത്മാര്‍ത്ഥതയോടെയും ലാഭേച്ഛ കൂടാതെയും പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി അംഗീകരിക്കന്‍ മാധ്യമങ്ങള്‍ മുന്നോട്ടുവരണം - ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറാണാകുന്നേല്‍

New Update
rarichan neeranakkunnel

മൂലമറ്റത്തു മാധ്യമകൂട്ടായ്മ നടത്തിയ  സാമൂഹ്യപ്രവര്‍ത്തകരെ ആദരിക്കുന്നചടങ്ങ് ജില്ലാപഞ്ചായത്തു പ്രസിഡന്റ് രാരിച്ചന്‍ നീറാണാകുന്നേല്‍ ഉദ്ഘാടനംചെയ്യുന്നു

മൂലമറ്റം: വാര്‍ഷീകാഘോഷവും  ആദരിക്കല്‍ചടങ്ങും നടന്നു. മൂലമറ്റം പ്രസ്സ് ക്ലബിന്റ രണ്ടാം വാര്‍ഷീകത്തോടനുബന്ധിച്ച് സമൂഹത്തിന്റ വിവിധമേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവരെ ആദരിച്ചു.

Advertisment

സാമൂഹ്യസേവനമേഖലയില്‍ വെള്ളിയാമറ്റം സ്വദേശി സജിജോസഫ് ആലയ്ക്കാത്തടം, ഗോത്രവര്‍ഗ്ഗക്കാരുടെ ഉന്നമനത്തിന് വേണ്ടിപ്രവര്‍ത്തിക്കുന്ന കെ.ബി.ശങ്കരന്‍, ആരേഗ്യമേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ടി.വി.ടോമി, സര്‍ക്കാര്‍ സര്‍വീസിലെ മികച്ച സേവനങ്ങള്‍ക്ക് നൽകുന്ന ആര്‍.ബിജുമോന്‍ മാധ്യമരംഗത്തെ പ്രവര്‍ത്തന മികവിന് സാബു നെയ്യശ്ശേരി, ജോയി കിഴക്കേല്‍ എന്നിവരെയാണ് ആദരിച്ചത്.

rarichan neeranakkunnel-2

മൂലമറ്റത്തുനടന്ന ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറാണാകുന്നേല്‍ പ്രശംസാപത്രവും ഉപഹാരവും കൈമാറി. സോമി മുണ്ടയ്ക്കല്‍ അധ്യക്ഷനായി. മാധ്യമപ്രവര്‍ത്തകര്‍ക്ക് മുതലക്കോടം ഹോളിഫാമിലി ആശുപത്രി നല്‍കിയ പ്രിവിലേജ് കാര്‍ഡ് ജില്ലാപഞ്ചായത്തംഗം പ്രൊഫ: എം.ജെ. ജേക്കബ്‌ കൈമാറി, അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെഎസ് വിനോദ്, പഞ്ചായത്തംഗം സിനി തോമസ് എന്നിവര്‍ സംസാരിച്ചു.

Advertisment