കോതമംഗലം രൂപതയുടെ ആഭിമുഖ്യത്തില്‍ ചത്തിസ്ഗഡില്‍ സന്യാസിനികള്‍ക്കു നേരെ നടന്ന അതിക്രമങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ പ്രതിഷേധ സംഗമവും പ്രാര്‍ത്ഥനാ റാലിയും ഇന്ന് വൈകിട്ട് 5 മണിക്ക് തൊടുപുഴയില്‍

New Update
kothamangalam diocese

തൊടുപുഴ: കോതമംഗലം രൂപതയുടെ ആഭിമുഖ്യത്തില്‍ ചത്തിസ്ഗഡില്‍ സന്യാസിനികള്‍ക്കു നേരെ നടന്ന അതിക്രമങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ പ്രതിഷേധ സംഗമവും പ്രാര്‍ത്ഥനാ റാലിയും ഇന്ന് വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് തൊടുപുഴ ഗാന്ധി സ്ക്വയറില്‍ നടക്കും.

Advertisment

ഉച്ചകഴിഞ്ഞ് 2 മണി മുതൽ ടൗണിലൂടെ വാഹനത്തിൽ പ്രകടനത്തെ കുറിച്ചുള്ള അറിയിപ്പ് കൊടുക്കുന്നതായിരിക്കും. 4 മണി മുതൽ ഗാന്ധി സ്ക്വയറിൽ പ്രകടനത്തിന്റെ മുന്നോടിയായി കമന്ററി ആരംഭിക്കും. 

5 മണിക്ക് അഭിവന്ദ്യ പിതാവ് പ്രകടനം ഉദ്ഘാടനം ചെയ്യും. സിസ്റ്റർ ജോസിയ എസ്.ഡി, ഫാ. റോയി കണ്ണൻചിറ എന്നിവർ വിഷയം അവതരിപ്പിച്ചുകൊണ്ട് പ്രസംഗിക്കും. തുടർന്ന് മുദ്രാവാക്യങ്ങൾ മുഴക്കി റാലി ആരംഭിക്കും. 

റാലി ഏതാണ്ട് ക്രമമായി കഴിയുമ്പോൾ കരുണയുടെ ജപമാല ആണ് ചെല്ലുന്നത്. ടൗൺ പള്ളിയിൽ പ്രവേശിച്ച് കാൽ മണിക്കൂർ സമയം ദിവ്യകാരുണ്യ ആരാധന നടത്തി സമാപിക്കുന്നു. 

Advertisment