/sathyam/media/media_files/2025/08/04/vc-kabeer-mash-2025-08-04-16-23-12.jpg)
തൊടുപുഴ: ഖദർ ഉപേക്ഷിച്ചാൽ ഭാവിയിൽ ഗാന്ധിയെയും ഉപേക്ഷിക്കുമെന്നും എൺപതുകളിലെ മൂല്യ രാഷ്ട്രീയത്തിലേയ്ക്ക് തിരികെ പോകണമെന്നും മുൻ മന്ത്രിയും ഗാന്ധി ദർശൻ സമിതി സംസ്ഥാന ചെയർമാനുമായ വി.സി കബീർ മാഷ്.
ഇന്നത്തെ തലമുറയുടെ ലഹരി ഉപയോഗം ഉദ്യോഗസ്ഥ ഭീതി കൊണ്ടും ഭരണാധികാരികളുടെ ശക്തമായ നിർദ്ദേശം ഇല്ലാഞ്ഞിട്ടുമാണെന്ന് അദ്ദേഹം കൂട്ടിചേർത്തു. ഗാന്ധി ദർശൻ സമിതി സംസ്ഥാന തലത്തിൽ ലഹരിക്കെതിരെ നടത്തുന്ന സിഗ്നേച്ചൽ ക്യാമ്പയിൽ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡൻ്റ് പി.ഡി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡീൻ കുര്യാക്കോസ് എം.പി സിഗ്നേച്ചർ രേഖ ഏറ്റുവാങ്ങി. സംസ്ഥാന സമിതിയംഗം മനോജ് കോക്കാട്ട് ആമുഖ പ്രഭാക്ഷണം നടത്തി.
മുൻ ഡിസിസി പ്രസിഡൻ്റ് ജോയി തോമസ്, കെ.പി.സി.സി നിർവ്വാഹക സമിതിയംഗം എ.പി ഉസ്മാൻ, ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡണ്ട് വി.പി ജോർജ്, അഡ്വ ജോർജ് ജോൺ, എൻ ഐ ബെന്നി, പി.സ് സെബാസ്റ്റ്യൻ, സണ്ണി മണർകാട്, പി.ജെ തോമസ്, കെ.പി റോയി, ഷെഭിക്ക്, ഷാനു, എബി മുണ്ടയ്ക്കൻ, ശ്രീനിവാസൻ നായർ തുടങ്ങിയവർ സംസാരിച്ചു.