/sathyam/media/media_files/2025/08/19/tvm-champions-2025-08-19-20-09-14.jpg)
തൊടുപുഴ: കേരള അക്വാറ്റിക് അസോസിയേഷന്‍ ഭാരവാഹികളായിരുന്ന പരേതരായ കെ.ബാബുവിന്‍റെയും, റ്റി.വി. പങ്കാജക്ഷന്‍റെയും ഓര്‍മ്മക്കുവേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള എവര്‍ റോളിംഗ് ട്രോഫിക്കു വേണ്ടി വണ്ടമറ്റം അക്വാറ്റിക് സെന്‍ററില്‍ വച്ചു നടന്ന നാലാമത് ഓള്‍ കേരള ഇന്‍വിറ്റേഷന്‍ മാസ്റ്റേഴ്സ് അക്വാറ്റിക് കോംപറ്റീഷനില്‍ 171 പോയിന്‍റുകളോടെ തിരുവനന്തപുരം ജില്ല ഓവറോള്‍ ചാമ്പ്യന്‍ഷിപ്പു കരസ്ഥമാക്കി.
96 പോയിന്‍റുകള്‍ നേടിയ കണ്ണൂര്‍ ജില്ലക്കാണ് രണ്ടാം സ്ഥാനം.94 പോയിന്‍റുകളോടെ തൃശ്ശൂര്‍ ജില്ല മൂന്നാം സ്ഥാനവും, 85 പോയിന്‍റുകള്‍ നേടിയ കോട്ടയം ജില്ല നാലാം സ്ഥാനവും നേടി.
മത്സരങ്ങള്‍ കോടിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ടി.വി. സുരേഷ് ബാബു ഉത്ഘാടനം ചെയ്തു. വൈകുന്നേരം നടന്ന സമാപന സമ്മേളനത്തില്‍ ഓഷ്യന്‍ മാന്‍ ഏഷ്യന്‍ ചാമ്പ്യന്‍ ബേബി വര്‍ഗ്ഗീസ് വിജയികള്‍ക്കു ഓവറോള്‍ ട്രോഫികള്‍, മെഡലുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ വിതരണം ചെയ്തു.
ദേശീയ അന്തര്‍ദ്ദേശീയ നീന്തല്‍ താരങ്ങളായ 11 വിമുക്തഭടന്മാരെ ചടങ്ങില്‍ ആദരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ ബേബി വര്‍ഗ്ഗീസ് അദ്ധ്യക്ഷനായിരുന്നു.
ജനറല്‍ കണ്‍വീനര്‍ എം.എസ്. പവനന്‍, വാര്‍ഡ് അംഗം പോള്‍സണ്‍ മാത്യു, മോട്ടിവേറ്റര്‍ ജെയ്സണ്‍ പി. ജോസഫ്, സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ നീന്തല്‍ പരിശീലകരും, അന്തര്‍ദ്ദേശീയ നീന്തല്‍ താരങ്ങളുമായ എസ്. ശശിധരന്‍ നായര്‍, പി. കൃഷ്ണന്‍കുട്ടി, മുന്‍ സര്‍വ്വീസസ് ഫുട്ബോള്‍ കോച്ച് പി.സി. സുരേഷ്ബാബു, സംഘാടകസമി വൈസ്-ചെയര്‍മാന്‍ മാത്യൂസ് വി.യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിവിധജില്ലകളെ പ്രതിനിധീകരിച്ച് നൂറോളം പുരുഷ, വനിതാ നീന്തല്‍ താരങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു.