ഇടുക്കി ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി നിർണ്ണയത്തിൽ കടുത്ത അനീതി. നേതാക്കൾ തന്നെ ജാതി പറഞ്ഞ് രം​ഗത്ത് വരുന്നു. യുഡിഎഫിൽ പൊട്ടിത്തെറി

ഇതിനിടയിൽ പെങ്ങൾക്കായി ആങ്ങളയും, മറ്റൊരു മഹിളയ്ക്കായി അമേരിക്കൻ നേതാവും രംഗത്ത് വന്നത് കോർ കമ്മറ്റിയിൽ അത്ഭുതമുളവാക്കി.

New Update
udf.1.2543081

തൊടുപുഴ : യു ഡി എഫിൽ ഇടുക്കി ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി നിർണ്ണയത്തിൽ കടുത്ത അനീതിയെന്ന് ആക്ഷേപവുമായി ഒരു വിഭാഗം രംഗത്ത്.

Advertisment

ലോവർ റേഞ്ചിലെ ഏക ജനറൽ സീറ്റിൽ സ്ഥാനാർത്ഥികളെ കെട്ടിയിറക്കാനുള്ള നീക്കത്തിനൊപ്പം, അവസാനമായി വനിതയെ മത്സരിപ്പിക്കാനുമുള്ള നീക്കത്തിനെതിരെ പ്രവർത്തക രോക്ഷം ഉയരുകയാണ് .

ജനം പോലും ജാതി ചിന്തിക്കാത്ത ചിലയിടങ്ങളിൽ ചിലർക്കായി നേതാക്കൾ തന്നെ ജാതി പറഞ്ഞ് കുഴപ്പിക്കുന്നതായാണ് പരാതി.

ഇതിനിടയിൽ പെങ്ങൾക്കായി ആങ്ങളയും, മറ്റൊരു മഹിളയ്ക്കായി അമേരിക്കൻ നേതാവും രംഗത്ത് വന്നത് കോർ കമ്മറ്റിയിൽ അത്ഭുതമുളവാക്കി.

വിവിധ സ്ഥാനാർത്ഥി കൾ പ്രചരണത്തിൽ മുഴുകുമ്പോൾ ഇവിടെ ഗ്രാത്രം സംരക്ഷിക്കാനും ,വെട്ടി നിരത്തുവാനും സമയം പാഴാക്കുന്നതായാണ് പരാതി.

ഭരണ പരിചയമുള്ള വനിതകൾ ഹൈറേഞ്ചിൽ രംഗത്തുളളപ്പോൾ ആ പേരിൽ ജനറൽ സീറ്റ് ചോദിക്കുകയും അതിന് ഗുഡ് സർറ്റിഫിക്കറ്റ് പി.ജെ ജോസഫിനെ കൊണ്ട് പറയിക്കുകയും ചെയ്തത് കോൺഗ്രസ് പ്രവർത്തകരിൽ രോക്ഷമുണ്ടാക്കി.

കൂടുതൽ വന്ന സീറ്റ് തങ്ങൾക്ക് ഇല്ലേൽ ലീഗിന് കൊടുക്കണമെന്നും, കോൺഗ്രസിൽ നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആരാകണമെന്ന അഭിപ്രായവും പി.ജെ ജോസഫ് പ്രകടിപ്പിച്ചത് കോൺഗ്രസ് പ്രവർത്തകരിൽ അനിഷ്ടമുണ്ടാക്കിയിരിക്കുകയാണ്.

ഏതായാലും ഒരു പൊട്ടിതെറിയുണ്ടാകാതെ കെ.പി സി സി നേത്യത്വം ഇടപെടുന്നതായാണ് റിപ്പോർട്ട്.

Advertisment