New Update
/sathyam/media/media_files/9TgTdyGeZ2NA7PtI52Bz.jpg)
ഇടുക്കി: മുത്തശ്ശിയോടൊപ്പം കാണാതായ രണ്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ഉടുമ്പന്‍ചോലയിലാണ് സംഭവം. ഉടുമ്പൻചോല പുത്തൻപുരയ്ക്കൽ ചിഞ്ചു, സിജോ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.
Advertisment
പുരയിടത്തിനടുത്ത തോട്ടുവക്കത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മുത്തശിയെയും കുഞ്ഞിനെയും കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇരുവരെയും വീടിന് സമീപമുള്ള തോട്ടുവക്കത്ത് കണ്ടെത്തി.
ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. മുത്തശി ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.