New Update
/sathyam/media/media_files/2025/05/31/BoM3OzYd3E7rwGvPeq6g.jpg)
തൊടുപുഴ: ഉടുമ്പന്നൂര്‍ മലയിഞ്ചിയില്‍ കാട്ടാന വീടു തകര്‍ത്തു. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം.
Advertisment
മലയിഞ്ചി കാക്കരയാനിക്കല്‍ ചന്ദ്രന്‍റെ വീടിനു നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ ആളപായം ഉണ്ടായില്ല.
മലയിഞ്ചി പുഴയ്ക്ക് അക്കരെയുള്ള ഭാഗത്താണ് സംഭവമുണ്ടായത്.
വേളൂര്‍ ഫോറസ്റ്റ് റേഞ്ചിന്‍റെ ഭാഗമായ ഇവിടെ പതിവായി കാട്ടാന ആക്രമണം ഉണ്ടാകുന്ന മേഖലയാണ്.
വീട്ടില്‍ ഇതര സംസ്ഥാന തൊഴിലാളികളാണ് താമസിച്ചിരുന്നത്. കാട്ടാന ആക്രമണം ഉണ്ടാകുമ്പോള്‍ ഇവര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇവര്‍ മറ്റൊരു മേഖലയില്‍ ജോലിക്കായി പോയിരിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us