കേരള കോൺഗ്രസ് പാർട്ടിയുടെ വജ്ര ജൂബിലി വിപുലമായി ആഘോഷിച്ചു; തൊടുപുഴ നിയോജകമണ്ഡലത്തിൽ സംഘടിപ്പിച്ചത് നിരവധി പരിപാടികൾ

New Update
H

തൊടുപുഴ: കേരള കോൺഗ്രസ് പാർട്ടിയുടെ വജ്ര ജൂബിലി ആഘോഷത്തോടനുബന്ധിച്ച് തൊടുപുഴ നിയോജകമണ്ഡലത്തിൽ പരിപാടികൾ സംഘടിപ്പിച്ചു. പാർട്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജന്മദിനം പതാക ദിനമായി ആചരിച്ചു.

Advertisment

പ്രത്യേകമായി ഒരുക്കിയ വേദിയിൽ പാർട്ടി പതാക ഉയർത്തുകയും മധുര പലഹാര വിതരണവും പാർട്ടിയിലെ മുതിർന്ന നേതാക്കളെ ആദരിക്കുകയും ചെയ്തു. നിയോജകമണ്ഡലം തല ഉദ്ഘാടനം ഉടുമ്പന്നൂരിൽ പാർട്ടി നിയോജകമണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തിപാറ നിർവഹിച്ചു.

പാർട്ടി മണ്ഡലം പ്രസിഡൻറ് ജിജി വാളിയം പ്ലാ ളാക്കൽ അധ്യക്ഷത വഹിച്ചു. നേതാക്കളായ സാംസൺ അക്കക്കാട്ട്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആതിര രാമചന്ദ്രൻ, അഡ്വ.കെവിൻ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.

വിവിധ കേന്ദ്രങ്ങൾ നടന്ന ജന്മദിനാഘോഷ പരിപാടികൾക്ക് പ്രൊഫ . കെ ഐ ആൻറണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, അപ്പച്ചൻ ഓലിക്കരോട്ട് മാത്യു വാരികാട്ട്, ബെന്നി പ്ലാക്കൂട്ടം, അഡ്വ. മധു നമ്പൂതിരി, അംബിക ഗോപാലകൃഷ്ണൻ. ജോസ് കവിയിൽ, പ്രൊഫ. ജെസ്സി ആൻറണി തുടങ്ങിയവർ പ്രസംഗിച്ചു.

മണ്ഡലം പ്രസിഡണ്ട് മാരായ ഡോണി കട്ടക്കയം, ലിപ്സൺ കൊന്നക്കൽ, സണ്ണി കടത്തല കുന്നേൽ, ജോൺസ് നന്തളത്ത്, തോമാച്ചൻ മൈലാടൂർ, ജോസി വേളാച്ചേരി, തോമസ് വെളിയത്ത് മ്യാലിൽ, ജോസ് മഠത്തിനാൽ, മനോജ് മാമല, ജോർജ് പാലക്കാട്, ബാബു ചൊള്ളാനി , സണ്ണി പഴയിടം,

സി ജെ ജോസ് നിയോജകമണ്ഡലം ഭാരവാഹികളായ ജോയി, ഷിജു പൊന്നാമറ്റം, അബ്രഹാം അടപ്പൂർ, ഷാനി ബെന്നി, ജോസ് കുന്നുംപുറം, റോയ്സൺ കുഴിഞ്ഞാലിൽ, ജോഷി കൊന്നക്കൽ, തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment