ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തണം കെഎച്ച്എഫ്എ

New Update
khfa

കേരളഹോട്ടല്‍സ് ആന്‍റ് ഫുഡ് ഒപ്പറേറ്റേഴ്സ് അസ്സോസിയേഷന്‍ (കെഎച്ച്എഫ്എ) യുടെ ആഭിമുഖ്യത്തില്‍ തൊടുപുഴ മര്‍ച്ചന്‍റ് അസ്സോസിയേഷന്‍റെ സഹകരണത്തോടെ നടത്തിയ ഹെല്‍ത്ത് കാര്‍ഡ് മെഡിക്കല്‍ ക്യാമ്പ് തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: തൊടുപുഴയില്‍ പുറമെ നിന്നു വരുന്ന പലചരക്ക്, പഴം, പച്ചക്കറി, മത്സ്യം, മാംസം തുടങ്ങിയവയുടെ ഗുണനിലവാരവും വിലനിലവാരവും ഉറപ്പുവരുത്തണമെന്ന് കേരളഹോട്ടല്‍സ് ആന്‍റ് ഫുഡ് ഓപ്പറേറ്റേഴ്സ് അസ്സോസിയേഷന്‍ (കെഎച്ച്എഫ്എ) യുടെ ആഭിമുഖ്യത്തില്‍ തൊടുപുഴ മര്‍ച്ചന്‍റ്സ് അസ്സോസിയേഷന്‍റെ സഹകരണത്തോടെ നടത്തിയ ഹെല്‍തത്ത് കാര്‍ഡ് മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടന സമ്മേളനത്തില്‍ കെഎച്ച്എഫ്എ നിവേദനത്തിലൂടെ അധികാരികളോട് ആവശ്യപ്പെട്ടു. 
Advertisment
ആയതിലേക്ക് വിവിധ ഡിപ്പാര്‍ട്ട്മെന്‍റുകളുടെ സേവനം ഏകോപിക്കണം. ഈ മേഖലയിലുള്ളവരുടെ യോഗം വിളിച്ച് പ്രായോഗിക ചര്‍ച്ചകള്‍ നടത്തി നിവേദനം പ്രാബല്യത്തില്‍ വരുത്തുന്നതിന് വേണ്ടതു ചെയ്യുമെന്ന് തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍ ക്യാമ്പ് ഉദ്ഘാടന പ്രസംഗത്തില്‍ ഉറപ്പു നല്‍കി. 
നഗരത്തില്‍ വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളം ശുദ്ധീകരിച്ച് നല്‍കേണ്ട ഉത്തരവാദിത്വം അവര്‍ക്കുണ്ടെന്നും വാട്ടര്‍ അതോറിറ്റിക്ക് വേണ്ട നിര്‍ദ്ദേശം നല്കുമെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.  

khfa-2

ഹെല്‍ത്ത് കാര്‍ഡിന്‍റെ വിതരണോത്ഘാടനം വൈസ് ചെയര്‍മാന്‍ കെ. ദീപക് നിര്‍വ്വഹിച്ചു. കെ.എച്ച്.എഫ്.എ. പ്രസിഡന്‍റ് എം.എന്‍ ബാബു അദ്ധ്യക്ഷത വഹിച്ചു. 
കൗണ്‍സിലര്‍മാരായ പ്രെഫ. ജെസ്സി ആന്‍റണി, അതിര ജോഷി, രാജേഷ് ബാബു, ഗോപാലകൃഷ്ണന്‍ കെ, തൊടുപുഴ മര്‍ച്ചന്‍റ്സ് അസ്സോസിയേഷന്‍ പ്രസിഡന്‍റ് ടി.സി. രാജു, ജനറല്‍ സെക്രട്ടറി സി.കെ. നവാസ്, കെ.എച്ച്.എഫ്.എ. രക്ഷാധികാരി കെ. കെ. നാഖൂര്‍ഖനി, അനില്‍ പീടികപറമ്പില്‍, അബ്ദുള്‍ സലിം തുടങ്ങിയവര്‍ പ്രസംഗിച്ചു. 
കെ.എച്ച്.എഫ്.എ. ജനറല്‍ സെക്രട്ടറി ജോസ്ലറ്റ് മാത്യു സ്വാഗതവും ട്രഷറര്‍ വി.എന്‍. ഷമീര്‍ നന്ദിയും പറഞ്ഞു. കെ.എച്ച്.എഫ്.എ.യുടെയും മര്‍ച്ചന്‍റ്സ് അസ്സോസിയേഷന്‍റെയും ഭാരവാഹികള്‍ നേതൃത്വം നല്‍കി. 
Advertisment