Advertisment

തൊടുപുഴയിൽ ഉപഭോക്താക്കൾക്ക് വീണ്ടും കെ.എസ്.ഇ.ബിയുടെ ഇരുട്ടടി; അമിതവൈദ്യുതി ബില്ല് വന്നതിന് പിന്നാലെ കുടിശ്ശികയും അടക്കാൻ നിർദേശം; പ്രതിഷേധിച്ച് ഉപഭോക്താക്കൾ

New Update
kseb shock.jpg

ഇടുക്കി: വെങ്ങല്ലൂർ വേങ്ങത്താനം ഭാഗത്ത് നിരവധി വീടുകളിൽ അമിതവൈദ്യുതിബിൽ വന്ന് ഡിസ്കണക്ഷൻ നടപടികൾ നേരിടേണ്ടി വന്ന സംഭവത്തിൽ വീണ്ടും ഇരുട്ടടിയായി കെ.എസ്.ഇ.ബിയുടെ പുതിയ നടപടി. 

Advertisment

വൈദ്യുതി ബോർഡിലെ ഡെപ്യൂട്ടി ചീഫ് എൻജിനീയറും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി തൊടുപുഴ മുനിസിപ്പൽ ചെയർമാനും വാർഡുകൗൺസിലർ ദീപക്കും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ചേർന്ന് ചർച്ച ചെയ്യുകയും, പലിശരഹിതമായ 24 തവണകളായി അടക്കുവാൻ തീരുമാനമാവുകയും ചെയ്തു. മേലിൽ ഈ തെറ്റ് ആവർത്തിക്കുകയില്ലെന്നും ചർച്ചയിൽ ധാരണയായി.

എന്നാൽ പലിശരഹിതമെന്നു തീരുമാനിച്ചിട്ടില്ലെന്നും നിയമപരമായ പലിശ ചേർത്ത് 24 തവണകളായി അടക്കുവാനുമാണ് ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഫയലിൽ എഴുതിയത്. ഇതിനെതിരെ ഉപഭോക്താക്കൾ ശക്തമായി പ്രതിഷേധിച്ചു ഇതിനിടയിൽ സണ്ണിമണർ കാടിൻ്റെയും,  

ബാബുഹൃദയദാസിൻ്റെയും വീട്ടിലെ വൈദ്യുതി കണക്ഷൻ യാതൊരു മുന്നറിയിപ്പുമില്ലാതെ വിച്ഛേദിച്ചു.

നേരത്തെ വീട്ടിലെത്തി ഹൃദയസംബന്ധമായ രോഗത്തിനു ചികിത്സയിലിരിക്കുന്ന സണ്ണി മണർകാടിനോടും, വീട്ടിൽ ഉണ്ടായിരുന്ന സ്ത്രീകളോടും ബോർഡിലെ ഒരു ദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറി. ഇതിനെതിരെ തൊടുപുഴ പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തിട്ടുമുണ്ട്

കേസ് നൽകിയതിൻ്റെ വൈരാഗ്യം തീർക്കാൻ ആവാം അടുത്ത ദിവസം വൈദ്യുതി വിഛേദിക്കുകയും ചെയ്തു. 

 ഇതുകൊണ്ടൊന്നും പക തീരാതെ ബാബു ജോസഫ് മണർകാടിൻ്റെ ജനറേറ് ചെയ്യാതിരുന്ന വൈദ്യുതി ബിൽ പെട്ടെന്നു ജനറേറ്റ് ചെയ്യുകയും ഇരുട്ടടി പോലെ 56,000 രൂപയുടെ ബിൽ ബാബു ജോസഫിന് നൽകുകയും ചെയ്തു. 

     

Advertisment