ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
/sathyam/media/media_files/VpBxQiLE5Rc9UIgUtdJP.jpg)
അടിമാലി: കൊച്ചി ധനുഷ്കോടി ദേശീയപാതയുടെ നവീകരണത്തിന്റെ ഭാഗമായി ഓടയും സംരക്ഷണ ഭിത്തിയും നിര്‍മ്മിക്കുന്നതിനിടെ ണ്ണ് ഇടിഞ്ഞുവീണ് രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. തിരുവനന്തപുരം മാർത്താണ്ഡം സ്വദേശി ജോസ് (38), തമിഴ്നാട് തെങ്കാശി സ്വദേശി കാളിസ്വാമി (52)എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Advertisment
മച്ചിപ്ലാവിനെ സമീപത്തുള്ള മഴുമറ്റം നഴ്സറിയുടെ സമീപത്താണ് സംഭവം നടന്നത്. 10 അടിയോളം ഉയരത്തിൽ നിന്നും മണ്ണ് തൊഴിലാളികളുടെ ദേഹത്തേക്ക് വീണു. നാട്ടുകാരും മറ്റ് തൊഴിലാളികളുമാണ് ഇരുവരെയും രക്ഷിച്ചത്. അശാസ്ത്രീയമായാണ് നിര്‍മ്മാണം നടക്കുന്നതെന്നാണ് ആക്ഷേപം.