/sathyam/media/media_files/2025/03/05/xFHQHwwYSUQBNk5jT8ND.jpeg)
തൊടുപുഴ: അന്യായമായി വർധിപ്പിച്ച നികുതികളും പിഴപ്പലിശയും ഒഴിവാക്കണമെന്ന് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ.
തൊഴിൽ നികുതി പിൻവലിയ്ക്കുക, പ്ലാസ്റ്റിക് ഉപയോഗം ഇല്ലാത്ത സ്ഥാപനങ്ങളെ ഹരിത കർമ്മ സേന യൂസർ ഫീസിൽ നിന്നും ഒഴിവാക്കുക, ലൈസൻസ് പുതുക്കുന്നതിനുള്ള ലേറ്റ് ഫീസ്,
കെട്ടിട നികുതിയിലുള്ള പിഴപ്പലിശകൾ എന്നിവ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മുൻസിപ്പൽ ചെയർ പേർസൺ സബീന ബിഞ്ചുവിനും മുൻസിപ്പൽ സെക്രട്ടറിയ്ക്കും നിവേദനം നൽകി.
പ്രശ്നത്തിന് ഉടൻ തന്നെ പരിഹാരം കാണുമെന്നും വ്യാപാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള ഒരു നികുതി വർദ്ധനവും ഉണ്ടാവില്ലെന്നും സബീന ബിഞ്ചു പറഞ്ഞു.
മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, സെക്രട്ടറി സി. കെ.നവാസ്, ട്രഷറർ അനിൽ പീടികപ്പറമ്പിൽ, ജില്ലാ ട്രഷറർ ആർ.രമേശ്, ജില്ലാ സെക്രട്ടറി നാസർ സൈറാ, വൈസ് പ്രസിഡന്റ്‌മാരായ ഷെരീഫ് സർഗം,
കെ. പി.ശിവദാസ്, ജോസ് തോമസ് കളരിയ്ക്കൽ, സെക്രട്ടറിമാരായ ഷിയാസ് എംപീസ്, ലിജോൺസ് ഹിന്ദുസ്ഥാൻ, മർച്ചന്റ്സ് വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് സി.കെ. അബ്ദുൽ ഷെരീഫ് എന്നിവർ പങ്കെടുത്തു.