/sathyam/media/media_files/2025/10/13/monichen-2025-10-13-21-27-47.jpg)
തൊടുപുഴ: ഭിന്നശേഷി നിയമന വിഷയത്തിൽ നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കൽ പ്രമേയമവതരിപ്പിച്ച കേരള കോൺഗ്രസ്സ് എക്സിക്യൂട്ടീവ് ചെയർമാനും കടുത്തുരുത്തി എംഎൽഎയുമായ അഡ്വ മോൻസ് ജോസഫ് എം എൽ എ യെ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ അഭിനന്ദിച്ചു.
വൈകിയാണെങ്കിലും സർക്കാരിനും വിദ്യഭ്യാസ മന്ത്രിക്കും വിവേകമുദിച്ചത് നല്ല കാര്യമാണ്. എൻ എസ് എസ് സുപ്രീം കോടതിയിൽ നേടിയ വിധി ഇതര മാനേജ്മെന്റുകൾക്കും ബാധകമാക്കണമെന്ന ആവശ്യമാണ് നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലിലൂടെ അഡ്വ മോൻസ് ജോസഫ് ഉന്നയിച്ചതെന്ന് അദ്ദേ​ഹം പറഞ്ഞു.
നിയമസഭയിലും പുറത്തും കത്തോലിക്കാമേലധ്യക്ഷന്മാരെ അധിക്ഷേപിച്ച നിലപാടും നിയമസഭയിൽ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലിൽ എത്തിയിരുന്നു.
വിദ്യഭ്യാസ മന്ത്രി ചങ്ങനാശ്ശേരിയിലെത്തി ആർച്ചുബിഷപ്പുമായി സന്ധിച്ചർച്ചയ്ക്ക് കളമൊരുങ്ങിയതും നിയമസഭയിലെ പ്രതിപക്ഷ നിലപാടാണെന്നും എം.മോനിച്ചൻ പറഞ്ഞു.
സുപ്രീം കോടതിയിൽ സർക്കാർ ഇടപെട്ട് മറ്റ് മാനേജ്മെന്റുകൾക്കും എൻ എസ് എസ് നേടിയ വിധി ബാധകമാക്കാൻ നടപടി സ്വീകരിക്കുമെന്ന സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നതായും എം.മോനിച്ചൻ പറഞ്ഞു.