തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷന്റെ വാർഷികപൊതുയോഗം മർച്ചന്റ്‌സ് ട്രസ്റ്റ് ഹാളിൽ വെച്ച് നടന്നു

യൂണിറ്റ് വാർഷിക റിപ്പോർട്ട് ജനറൽ സെക്രട്ടറി സി കെ നവാസും, വാർഷിക വരവ്ചിലവ് കണക്ക് അവതരണം യൂണിറ്റ് ട്രെഷറർ അനിൽപീടികപ്പറമ്പിലും  അവതരിപ്പിച്ചു.

New Update
Untitledtrmpppppmurc

തൊടുപുഴ: മർച്ചന്റ്‌സ് അസോസിയേഷന്റെ  വാർഷിക പൊതുയോഗം മർച്ചന്റ്‌സ് ട്രസ്റ്റ് ഹാളിൽ വെച്ച് നടന്നു. പ്രസിഡന്റ് രാജു തരണിയിൽ യോഗത്തിനു അധ്യക്ഷത  വഹിച്ചു.

Advertisment

ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പള്ളിൽ യോഗം ഉദ്ഘാടനം  ചെയ്തു. ഇടുക്കി ജില്ലയിലെ ഏറ്റവും മികച്ച യൂണിറ്റ് ആണ് തൊടുപുഴ എന്നും, തൊടുപുഴ യൂണിറ്റിലെ പ്രവർത്തനങ്ങളിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ടെന്നും, വയനാട് ദുരന്തം ഉണ്ടായപ്പോൾ  തൊടുപുഴ  യൂണിറ്റിൽ സജീവ പ്രവർത്തനം നടത്തി 5 ലക്ഷം രൂപ  കളക്ട് ചെയ്ത് ജില്ലയുമായി സഹകരിച്ചെന്നും, വ്യാപാരികൾക്കായി ഡിസ്‌കൗണ്ട് കൂപ്പൺ ,ഐഡി കാർഡ് വിതരണം, ഫ്രീ ഹെൽത്ത് ചെക്കപ്പ്  കൂപ്പൺ വിതരണം തുടങ്ങിയ എല്ലാ കാര്യങ്ങളിലും തൊടുപുഴ യൂണിറ്റ് മികച്ച പ്രവർത്തനം കാഴ്ചവച്ചെന്നും സണ്ണി പൈമ്പള്ളിൽ അദ്ദേഹത്തിന്റെ  ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.തുടർന്ന് യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി,ട്രഷറർ എന്നിവരെ ജില്ലാ പ്രസിഡന്റ് ശ്രീ സണ്ണി പൈമ്പള്ളിൽ പൊന്നാട അണിയിച്ച്ആദരിച്ചു.

സമ്മേളനത്തിൽ വെച്ച് സോഷ്യൽ വർക്കർ എക്സലന്സ് അവാർഡ് ഫാദർ ബെൻസൺ എൻ  ആന്റണി (ന്യൂമാൻ കോളേജ് ബർസാർ) renowed മോട്ടിവേഷൻ സ്പീക്കർ & സോഷ്യൽ  വർക്കർ  സോമശേഖരൻ,  ഗാർഡിയൻ ഓഫ് ഓൾ കേരള ബ്ലഡ് ഡൊനേഷൻ കൂട്ടായ്മയുടെ ഫൗണ്ടർ അൻസാരി എം എം  എന്നിവരെ പൊതുയോഗത്തിൽ ആദരിച്ചു.

കൂടാതെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ കുട്ടികളെ ക്യാഷ് അവാർഡും മോമെന്റോയും നൽകി ആദരിച്ചു.  

യൂണിറ്റിന്റെ ഐഡികാർഡ് വിതരണോദ്ഘാടനം ബഹുമാനപ്പെട്ട മാരിയിൽ കൃഷ്ണൻ നായരുടെ സഹോദരൻ എം കെ ദത്തന് ജില്ലാ സെക്രട്ടറി ഹാജി നജീബ് ഇല്ലത്തുപറമ്പിൽ നൽകി.

യൂണിറ്റ് വാർഷിക റിപ്പോർട്ട് ജനറൽ സെക്രട്ടറി ശ്രീ സി കെ നവാസും, വാർഷിക വരവ്ചിലവ് കണക്ക് അവതരണം യൂണിറ്റ് ട്രെഷറർ അനിൽപീടികപ്പറമ്പിലും  അവതരിപ്പിച്ചു.

തൊടുപുഴ സ്മിത ഹോസ്പിറ്റലിൽ വരുന്ന രോഗികൾക്ക് 20 % ഇളവോടുകൂടിയ പ്രിവിലേജ് കാർഡ് വിതരണം ജില്ലാ വർക്കിങ് പ്രസിഡന്റ് കെ ആർ വിനോദ് അദ്ദേഹത്തിന്റെ മുഘ്യപ്രഭാഷണത്തിൽ നിർവഹിച്ചു.

അൽ -അസ്ഹർ മെഡിക്കൽ കോളേജുമായി സഹകരിച്ച് 25 ലക്ഷം രൂപയോളം വരുന്ന ഫ്രീ ഹെൽത്ത് കൂപ്പൺ ജില്ലാ ട്രെഷറർ ആർ രമേശ് ,കുന്നംകുളം സ്റ്റേഷനറി ഉടമ വര്ഗീസിന് നൽകി.

യോഗത്തിൽ രക്ഷാധികാരി ടി എൻ പ്രസന്നകുമാർ സ്വാഗതം ആശംസിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് തങ്കച്ചൻ കോട്ടയ്ക്കകം ,നിയോജകമണ്ഡലം പ്രസിഡന്റ് എൻ പി ചാക്കോ,മുൻ പ്രെസിഡന്റ്മാരായ അജീവ് പി, കെ കെ മാവൂർ കനി,  ജില്ലാ സെക്രട്ടറി നാസർ സൈര,വൈസ് പ്രെസിഡന്റ്മാരായ ഷെരീഫ് സർഗ്ഗം,കെ പി ശിവദാസ്, സെക്രെട്ടറിമാരായ ഷിയാസ് എം എച്ച് ,ലിജോൺസ് ഹിന്ദുസ്ഥാൻ ,ജഗൻ ജോർജ് ,യൂത്ത് വിങ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ്,വനിതാ വിങ് പ്രസിഡന്റ് ലാലി വിൽ‌സൺ,ജില്ലാ വർക്കിങ് പ്രസിഡന്റ് ഗിരിജ കുമാരി തുടങ്ങിയവർ പങ്കെടുത്തു.

യൂണിറ്റ് വൈസ് പ്രസിഡന്റ് ജോസ് തോമസ് കളരിക്കലിന്റെ നന്ദിയോടെ യോഗം അവസാനിച്ചു.

Advertisment