വണ്ണപ്പുറം: ഇടുക്കി അസോസിയേഷൻ കുവൈറ്റ് അബ്ബാസിയ ഏരിയ അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ സിബി ജോണിന്റെ പിതാവും വിമൻസ് ഫോറം അംഗമായ ആനെറ്റ് സിബിയുടെ ഭർതൃപിതാവുമായ ജോൺസൺ തുരുത്തേൽ (പാപ്പച്ചൻ, 72 വയസ്) നിര്യാതനായി.
സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് വണ്ണപ്പുറം മാർ സ്ലീവാ പള്ളി സെമിത്തേരിയിൽ നടക്കും. ജോൺസൺ പാപ്പച്ചന്റെ നിര്യാണത്തിൽ ഇടുക്കി അസോസിയേഷൻ അനുശോചിച്ചു.