കേരള ആർട്ടിസ്റ്റ് ഫെർട്ടേണിറ്റി കെഎഎഫ് തൊടുപുഴ സോണിൻ്റെ ഓണാഘോഷം വൈവിധ്യമാർന്ന  പരിപാടികളോടെ സംഘടിപ്പിച്ചു

കേരള ആർട്ടിസ്റ്റ് ഫെർട്ടേണിറ്റി കെഎഎഫ് തൊടുപുഴ സോണിൻ്റെ ഓണാഘോഷം തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് ടി.സി രാജു തരണിയിൽ ഓണാഘോഷം ഉദ്ഘാടനം ചെയ്തു

New Update
THODUPUZHA

ഇടുക്കി:  കേരള ആർട്ടിസ്റ്റ് ഫെർട്ടേണിറ്റി കെഎഎഫ് തൊടുപുഴ സോണിൻ്റെ ഓണാഘോഷം സെപ്റ്റംബർ 17 വൈകീട്ട് 4ന് തൊടുപുഴ ഗായത്രി ഓഡിറ്റോറിയത്തിൽ  നടന്നു.  തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട്  ടി.സി രാജു തരണിയിൽ ഓണാഘോഷം ഉദ്ഘാടനം ചെയ്തു . കെഎഎഫ് തൊടുപുഴ സോണിന്റെചെയർമാൻ  മോഹനൻ മ്യൂസിക് ലാൻഡ് അധ്യക്ഷനായിരുന്നു. 

Advertisment

മഴവിൽ മനോരമയുടെ ഒരു ചിരി ഇരു ചിരി ബംബർ ചിരിയിൽ രണ്ടുതവണ ബംബർ സമ്മാനം നേടിയ ലൂയിസ് മേലുകാവിനെയും, കോഴിക്കോട് മലബാർ സൗഹൃദ വേദിയുടെ ഇൻറർനാഷണൽ ആൽബം ഫെസ്റ്റിവലിൽ മികച്ച ഗായകനും മികച്ച നടിക്കും ഉള്ള രണ്ട് അവാർഡുകൾ കരസ്ഥമാക്കിയ പ്രണയ സുഗന്ധം ആൽബത്തിന്റെ രചയിതാവ് അശ്വതി മധു,  കെഎഎഫ് ജില്ലാ സെക്രട്ടറിയായിചുമതലയേറ്റ  ബിന്ദു ദേവദാസ്, കലാഭവൻ ജോമോൻ എന്നിവരെ മർച്ചന്റ്സ് അസോസിയേഷൻ തൊടുപുഴ യൂണിറ്റ് സെക്രട്ടറി സി കെ നവാസ് പൊന്നാട അണിയിച്ച് ആദരിച്ചു.

കെഎഎഫ് തൊടുപുഴ സോണിന്റെ സെക്രട്ടറി  അരുൺ വിജയ് സ്വാഗതം ആശംസിച്ചു സവിതാബിനു കൃതജ്ഞതയും അർപ്പിച്ചു. തുടർന്ന് ഓണസദ്യും കലാപരിപാടികളും  നടത്തി.

onam celebration
Advertisment