Advertisment

ജനവാസ മേഖലയിൽ ഭീതി വിതച്ച് വീണ്ടും പടയപ്പ; തൊഴിലാളി ലയങ്ങൾക്ക് സമീപത്തെ വാഴ, പച്ചക്കറി കൃഷികൾ കാട്ടാന നശിപ്പിച്ചു

New Update
padayappa

മൂന്നാര്‍: ജനവാസ മേഖലയിൽ ഭീതി വിതച്ച് പടയപ്പ എന്ന കാട്ടാന. മുന്നാറിലെ ലോക്ക്ഹാർട്ട് എസ്റ്റേറ്റിലാണ് കാട്ടാന വീണ്ടും എത്തിയത്. നിലവിൽ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയ്ക്ക് സമീപമാണ് ആന തമ്പടിച്ചിരിക്കുന്നത്.

Advertisment

ആനയെ തുരത്താനുള്ള ശ്രമത്തിലാണ് വനംവകുപ്പും നാട്ടുകാരും. കഴിഞ്ഞ രണ്ട് ദിവസമായി ലോക്ക്ഹാർട്ട് എസ്റ്റേറ്റിൽ പടയപ്പ ഭീതി പടർത്തുകയാണ്. തൊഴിലാളി ലയങ്ങൾക്ക് സമീപത്തെ വാഴ, പച്ചക്കറി കൃഷികൾ കാട്ടാന നശിപ്പിച്ചു.

തിങ്കളാഴ്ച രാവിലെ 6.30-ന് പ്രദേശത്ത് എത്തിയ പടയപ്പ ഒൻപതരയോടെയാണ് തിരികെ കാട്ടിലേക്ക് മടങ്ങിയത്. ഞായറാഴ്ച രാത്രി 11-ന് ഫാക്ടറി ഡിവിഷനിൽ റേഷൻകടയിൽ ആന എത്തിയിരുന്നു.

 

Advertisment