കൊടുവായൂർ ഗ്രാമപഞ്ചായത്ത് ലൈബ്രറി ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update
koduvayoor gramapanchayath anti tobaco day

കൊടുവായൂര്‍: കൊടുവായൂർ ഗ്രാമപഞ്ചായത്ത് ലൈബ്രറി ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് "എരിഞ്ഞുതീരുന്ന ജീവിതങ്ങൾ " എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പ്രേമ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സ്ഥിരം സമിതി അധ്യക്ഷ പി ശാന്തകുമാരി അധ്യക്ഷയായി. തുടർന്ന്  കൊല്ലങ്കോട് അസി.എക്സൈസ് ഓഫീസർ ആർ വിനോദ് കുമാർ, പ്രിവൻറ്റീവ് എക്സൈസ് ഓഫീസർ ആർ പ്രദീപ് എന്നിവർ ക്ലാസ്സ് നയിച്ചു.

Advertisment

സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സച്ചിദാനന്ദൻ മെമ്പർമാരായ എൻ. അബ്ബാസ്, പി.ആർ സുനിൽ, കെ.രാജൻ, ആർ.കുമാരി അധ്യാപകനും, സാംസ്കാരിക പ്രവർത്തകനുമായ ആൻ്റോ പീറ്റർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി എൽ ബിനു, അസിസ്റ്റൻ്റ് സെക്രട്ടറി വി.ശ്രീലേഖ, സീനിയർ ലൈബ്രേറിയൻ & കൾച്ചറൽ അസിസ്റ്റൻറ് ടി.എൻ. മിനി എന്നിവർ സംസാരിച്ചു.

വിവിധ വിദ്യാലയങ്ങളെ പ്രതിനിധീകരിച്ചെത്തിയ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, ജീവനക്കാർ തുടങ്ങി അനവധി പേർ പരിപാടിയിൽ പങ്കെടുത്തു.

Advertisment