തൊടുപുഴ: തൊടുപുഴ എംഎല്‍എയുടെ 84 -ആം ജന്മദിനത്തിൽ, തൊടുപുഴ മെർചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പുറപ്പുഴയിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ എത്തി പ്രസിഡന്റ് രാജു തരണിയിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
കൂടാതെ മെർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റ്അംഗങ്ങളായ ട്രഷറർ അനിൽ പീടികപറമ്പിൽ , വൈസ് പ്രെസിഡന്റ്മാരായ ജോസ് കളരിക്കൽ,ഷെരീഫ് സർഗ്ഗം,കെ പി ശിവദാസ്,നാസർ സൈര ,സെക്രട്ടറിമാരായ ഷിയാസ് എം എച്ച് ,ലിജോൺസ് സെബാസ്റ്റ്യൻ,ജഗൻ ജോർജ് എന്നിവരുടെ സാന്നിധ്യത്തിൽ രക്ഷാധികാരി ടി എൻ പ്രസന്നകുമാറും, ജനറൽ സെക്രട്ടറി സി കെ നവാസും ചേർന്ന് മൊമെന്റോ നൽകി ആദരിച്ചു.