ക്ഷേത്ര മുതൽ മോഷണത്തിനും അഴിമതിക്കെതിരെയും പോരാടണം: പി.ജെ ജോസഫ്

സർക്കാർ സ്പോൺസേർഡ് ക്ഷേത്ര മുതൽ മോഷണത്തിനും അഴിമതിക്കും എതിരായി വിവിധസംഘടനകളുടെയും വ്യക്തികളുടെയും ആശയങ്ങളെ ചേർത്തു നിർത്തിയുള്ള നിലപാട് സ്വീകരിക്കുമെന്നും പി.ജെ. ജോസഫ് പറഞ്ഞു

New Update
00

തൊടുപുഴ: ശബരിമല ക്ഷേത്ര മുതൽ പോലും കൊള്ളയടിക്കുന്ന ഭരണതല അഴിമതിക്കെതിരെ പോരാടണമെന്ന് കേരള കോൺഗ്രസ്സ് ചെയർമാൻപി.ജെ ജോസഫ് എം എൽ എ.

Advertisment

സർക്കാർ സ്പോൺസേർഡ് ക്ഷേത്ര മുതൽ മോഷണത്തിനും അഴിമതിക്കും എതിരായി വിവിധസംഘടനകളുടെയും വ്യക്തികളുടെയും ആശയങ്ങളെ ചേർത്തു നിർത്തിയുള്ള നിലപാട്  സ്വീകരിക്കുമെന്നും പി.ജെ. ജോസഫ് പറഞ്ഞു.

001

ആം ആദ്‌മി പാർട്ടിയിൽ നിന്നും രാജിവെച്ചു വന്ന ജില്ലാ - നിയോജക , മുനിസിപ്പൽ മണ്ഡലം ഭാരവാഹികളെ സ്വാഗതം ചെയ്ത് തൊടുപുഴയിൽ നടത്തിയ ഓപ്പൺ ഫോറം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.ജെ.ജോസഫ് .

കേരള കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് ബ്ലെയിസ് ജി വാഴയിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

യോഗത്തിൽ പാർട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫ.എം.ജെ ജേക്കബ്ബ്, സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ , ഫിലിപ്പ് ചേരിയിൽ, ക്ലമന്റ് ഇമ്മാനുവൽ , ജെയിസ് ജോൺ , പ്രദീപ് ആക്കിപ്പറമ്പിൽ ,ജോയി പുത്തേട്ട് , ജസ്റ്റിൻ ചെമ്പകത്തിനാൽ, അജിത്ത് വരിക്കമാക്കൽ എന്നിവർ പ്രസംഗിച്ചു.

00

ആം ആദ്മി പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് അസ്വൈ മൈക്കിൾ തെക്കേൽ ,ആം ആദ്‌മി പാർട്ടി സ്ഥാനാർത്ഥിയായി മുതലക്കോടം വാർഡ് ഉപതെരെഞ്ഞെടുപ്പിൽ മത്സരിച്ച മുനിസിപ്പൽ സെക്രട്ടറി റൂബി വർഗ്ഗീസ് ചോങ്കരയിൽ, മുനിസിപ്പൽ ട്രഷറർ ബാബു പോൾ പൊറ്റയിൽ, ജോയിന്റ് സെക്രട്ടറി നിമിൻ മാമൂട്ടിൽ, അഡ്വ. രേഷ്മ ചെറിയാൻ കളരിപ്പറമ്പിൽ എന്നിവർക്ക് പി.ജെ ജോസഫ് എം.എൽ എ പാർട്ടി അംഗത്വം നൽകി.

   ഓപ്പൺ ഫോറം പരുപാടിയിൽ കെ.എ ബേബി കളരി പ്പറമ്പിൽ (റിട്ട. ജില്ലാ. ജഡ്ജ് ), ആന്റണി കോറോത്ത്(റിട്ട. മിൽമ മാനേജർ ), സോജൻ വെട്ടിക്കൽ , സേവ്യർ ആക്കപ്പടിക്കൽ ,ജോയി കുന്നുമ്മേൽ , എം.എം. മാത്യൂ എന്നിവർ പ്രസംഗിച്ചു.

Advertisment