ഇടുക്കി: പിസ്റ്റള്‍ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടിയ സംഭവത്തില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍. ഇടുക്കി പെരുവന്താനം പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. സി.പി.ഒ. മൊളൈസ് മൈക്കിളിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ പാറാവു ഡ്യൂട്ടിക്കിടെയായിരുന്നു സംഭവം. സ്റ്റേഷന്റെ ഭിത്തിയിലാണ് വെടിയുണ്ട തറച്ചത്. അശ്രദ്ധയുടെ പേരിലാണ് നടപടി.