പുറപ്പുഴ ഗ്രാമപഞ്ചായത്തിലെ വിധവ പെന്‍ഷന്‍ ഗുണഭോക്താക്കളും 50 വയസ് കഴിഞ്ഞ അവിവാഹിത പെന്‍ഷന്‍ ഗുണഭോക്താക്കളും ഡിസംബര്‍ 31ന് മുമ്പായി സാക്ഷ്യപത്രം നല്‍കണം

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
purappuzha

വഴിത്തല: പുറപ്പുഴ ഗ്രാമപഞ്ചായത്തിലെ വിധവ പെന്‍ഷന്‍ ഗുണഭോക്താക്കളും, 50 വയസ് കഴിഞ്ഞ അവിവാഹിത പെന്‍ഷന്‍ ഗുണഭോക്താക്കളും പുനർവിവാഹിത/വിവാഹിത അല്ലെന്ന സാക്ഷ്യപത്രം  സമർപ്പിക്കേണ്ടതാണ്. 


Advertisment

2024 സെപ്റ്റംബർ 30 വരെ വിധവ/അവിവാഹിത പെന്‍ഷന്‍ അനുവദിച്ച ഗുണഭോക്താക്കളില്‍, 01/01/2025 ല്‍ 60 വയസ്സ് പൂർത്തിയാകാത്ത വിധവകളുടെയും 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ പെന്‍ഷന്‍ ഗുണഭോക്താക്കളുടെയും പുനർ വിവാഹിത/വിവാഹിത അല്ലെന്ന സാക്ഷ്യപത്രമാണ് 2024 ഡിസംബർ 31 നകം സമർപ്പിക്കണം.


പുറപ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Advertisment