/sathyam/media/media_files/2025/10/21/1-2025-10-21-15-31-02.jpg)
തൊടുപുഴ: മാസ്റ്റേഴ്സ് അക്വാറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ വച്ചു നടത്തിയ 7ാമത് ദേശീയ മാസ്റ്റേഴ്സ് നീന്തൽ ചാമ്പ്യൻഷിപ്പിൽ ബേബി വർഗ്ഗീസ് 4 സ്വർണ്ണവും 2 വെള്ളിയും കരസ്ഥമാക്കി.
കഴിഞ്ഞ മുപ്പതു വർഷത്തിലേറെയായി സംസ്ഥാന ദേശീയ മാസ്റ്റേഴ്സ് നീന്തൽ മത്സരങ്ങളിൽ തുടർച്ചയായി പങ്കെടുത്തു മെഡലുകൾ നേടി വരുന്ന ബേബി വർഗ്ഗീസ് ഓഷ്യൻ മാൻ ഏഷ്യൻ ചാമ്പ്യനും, വണ്ടമറ്റം അക്വാറ്റിക് സെൻ്ററിലെ മുഖ്യ പരിശീലകനും പഞ്ചായത്തു വകുപ്പിൽ നിന്നും സീനിയർ സൂപ്രണ്ടായി വിരമിച്ച ഉദ്യോഗസ്ഥനുമാണ്.
ദേശീയ സിവിൽ സർവ്വീസ് നീന്തൽ താരമായിരുന്ന ബേബി വർഗ്ഗീസ് സ്വന്തം പരിശീലന ആവശ്യത്തിനു വേണ്ടി വീട്ടുമുറ്റത്തു നിർമ്മിച്ച നീന്തൽ കുളത്തിൽ ഇതിനോടകം കുട്ടികളും മുതിർന്നവരുമായി നൂറുകണക്കിനു പേർക്ക് പരിശീലനം നല്കിക്കഴിഞ്ഞു.
വിശ്രമമില്ലാതെ നീന്തൽ പരിശീലനത്തിൽ മുഴുകിയിരിക്കുന്ന ബേബി വർഗ്ഗീസ്
കേരള അക്വാറ്റിക് അസോസിയേഷൻ വൈസ് പ്രസിഡൻ്റ്, ജില്ലാ ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡൻ്റ്, ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു വരുന്നു.