തൊടുപുഴ: തൊടുപുഴ മെർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ടൈംസ് എന്റർടൈൻമെന്റുമായി സഹകരിച്ച കുടുംബ സംഗമം നടത്തി.
കുടുംബസംഗമത്തിൽ പ്രസിഡന്റ് രാജു തരണിയിലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അൽ-അസർ മെഡിക്കൽ കോളേജുമായി സഹകരിച്ച് തൊടുപുഴയിലെ മുഴുവൻ വ്യാപരികൾക്കും പ്രയോജനം ലഭിക്കുന്ന മെഡിക്കൽ പ്രിവിലേജ് കാർഡിന്റെ വിതരണോദ്ഘാടനം ഇടുക്കി എം പി അഡ്വ :ഡീൻ കുര്യാക്കോസും സുധീർ ബാസൂരിയും ചേർന്ന് നടത്തി.
തൊടുപുഴയിലെ മുഴുവൻ വ്യാപാരികളെയും കോർത്തിണക്കികൊണ്ട് വ്യാപരികൾക്കും കുടുംബാംഗകൾക്കും സൗജന്യ ഒപി കൺസൾട്ടേഷൻ, 24 മണിക്കൂറും സൗജന്യ ടെലി-കൺസൾട്ടേഷൻ, ഹോം കെയർ സൗജന്യ സർവീസ്, ചികിത്സ ചിലവുകൾക്ക് 20% വരെ ഡിസ്‌കൗണ്ട്, എന്നിവ നൽകുന്നത് തൊടുപുഴയിലെ സാധാരണക്കാർക്ക് വളരെയധികം ഗുണം ചെയുന്നു കാര്യം ആണെന്ന് കാർഡ് വിതരണ വേദിയിൽ എംപി പറഞ്ഞു. വൈസ് പ്രസിഡന്റ് ജോസ് കളരിക്കൽ പ്രിവിലേജ് കാർഡ് ഏറ്റുവാങ്ങി.
അതിനു ശേഷം ഓൾ കേരള അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട മത്സരർഥികളെ ഉൾക്കൊള്ളിച്ച് ഇൻഡോ മോഡലിങ് ഫാഷൻ അസോസിയേഷന്റെ സഹകരണത്തോടെ മലയാളി മങ്ക മത്സരവും, ലക്ഷ്മി സിൽക്‌സിന്റെ ഡിസൈനർ ഷോയും നടത്തി.
തൊടുപുഴയിലെ വ്യാപരികളുടെ ഈ കലാസന്ധ്യ, സമീപകാലത്തിൽ വെച്ച് ഏറ്റവും മികച്ചതായിരുന്നുവെന്നും, അതുപോലെ വ്യാപരികളുടെ എല്ലാ പ്രവർത്തനത്തിലും എല്ലാവിധ സഹകണവുമായി കൂടെ ഉണ്ടാവുമെന്ന് ചെയർപേഴ്സൺ സബീന ബിഞ്ചു പറഞ്ഞു.
യോഗത്തിൽ, ഇന്ത്യയിൽ ആദ്യമായി ഇക്കോളജിക്കൽ ഡൈവർ ആയ വെണ്മണി സ്വദേശിനി ലിയോണ ജോർജിനെ ചടങ്ങിൽ ആദരിച്ചു.
പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ബിഗ്‌ബോസ് സീസൺ 6 കണ്ടസ്റ്റന്റുമായ ജാൻമോണി ദാസ്, മിമിക്രി ആർട്ടിസ്റ്റ് മഹേഷ് കുഞ്ഞുമോൻ,പ്രശസ്ത ഫാഷൻ കൊറിയോ ഗ്രാഫർ ഡാലു കൃഷ്ണ, ബിഗ്‌ബോസ് താരങ്ങൾ സാമൂഹിക സാംസ്കാരിക നായകന്മാർ, സിനിമ താരങ്ങൾ, മുൻസിപ്പൽ കൗൺസിലേഴ്‌സ്, വ്യാപാരി സംഘടന നേതാക്കൾ, ഉദ്യോഗസ്ഥ പ്രമുഖർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
ജനറൽ സെക്രട്ടറി സികെ നവാസ് സ്വാഗതം ആശംസിച്ചു. വർക്കിങ് പ്രസിഡന്റ് സാലി എസ് മുഹമ്മദ്, ജില്ലാ സെക്രട്ടറി നാസർ സൈര, ഷെരീഫ് സർഗം, ജോസ് തോമസ് കളരിക്കൽ,ശിവദാസ്,ജഗൻ ജോർജ്, ലിജോൺസ് ഹിന്ദുസ്ഥാൻ, ഷിയാസ് എന്നിവർ പങ്കെടുത്തു.