/sathyam/media/media_files/2026/01/08/rejani-2026-01-08-08-35-47.jpg)
തൊടുപുഴ: ഇടുക്കി ഉപ്പുതറയില്‍ യുവതിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.
മത്തായിപ്പാറ എംസി കവലയ്ക്കു സമീപം മലേക്കാവില്‍ രജനി (38) ആണു കൊല്ലപ്പെട്ടത്.
കമ്പിവടികൊണ്ടു തലയില്‍ ശക്തമായ അടിയേറ്റാണു മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
സംഭവശേഷം കാണാതായ ഓട്ടോറിക്ഷ ഡ്രൈവറായ ഭര്‍ത്താവ് സുബിനെ (രതീഷ്) കണ്ടെത്താനായിട്ടില്ല.
ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.
തലയില്‍ ആഴത്തില്‍ മുറിവേറ്റു കട്ടിലിലേക്കു വീണ് രക്തംവാര്‍ന്നു മരിച്ചനിലയിലാണു രജനിയെ കണ്ടെത്തിയത്.
സുബിനും രജനിയും തമ്മില്‍ കലഹം പതിവായിരുന്നുവെന്നും പൊലീസ് പറയുന്നു.
ഇടയ്ക്കു രജനി പിണങ്ങി സ്വന്തം വീട്ടിലേക്കു പോയിരുന്നു. ഒരുമാസം മുന്‍പാണു തിരികെയെത്തിയത്.
സംഭവദിവസം രാവിലെ കുട്ടികള്‍ സ്‌കൂളില്‍ പോയ ശേഷമുണ്ടായ തര്‍ക്കത്തിനിടെ സുബിന്‍ കൊലപാതകം നടത്തി കടന്നതാകാമെന്നാണു പൊലീസിന്റെ നിഗമനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us