Advertisment

അവധിക്കാല നീന്തൽ പരിശീലനം ആരംഭിച്ചു

New Update
neenthal class1.jpg

ഇടുക്കി ജില്ലാ അക്വാറ്റിക് അസോസിയേഷൻ്റെആഭിമുഖ്യത്തിൽ വണ്ടമറ്റം അക്വാറ്റിക് സെൻ്ററിൽ 2 മാസം നീണ്ടു നിൽക്കുന്ന അവധിക്കാല നീന്തൽ പരിശീലനം  ആരംഭിച്ചു. കോടിക്കുളം ഗ്രാമപഞ്ചായത്തു പ്രസിഡൻ്റ് ടി.വി. സുരേഷ് ബാബു നീന്തൽ പരിശീലനം ഉത്ഘാടനം ചെയ്തു. വാർഡ് അംഗം പോൾസൺ മാത്യു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. 

Advertisment

പി.ജി. സനൽകുമാർ, ഷേർളി ആൻ്റണി, കോതമംഗലം സർക്കിൾ ഇൻസ്പക്ടർ ബിജോയ് എന്നിവർ പ്രസംഗിച്ചു . അന്തർദ്ദേശീയ നീന്തൽ താരങ്ങളായ ബേബിവർഗ്ഗീസ്,   കെ. കൃഷ്ണൻകുട്ടി,  ദേവാനന്ദൻ ,  രാജേഷ്  ആർ.എസ്., എന്നിവരെ ചടങ്ങിൽ ആദരിച്ചു . ജില്ലാ അക്വാറ്റിക് അസോസിയേഷൻ  പ്രസിഡൻറ് ജോയി ജോസഫ് ആമുഖ പ്രസംഗം നടത്തി. സംസ്ഥാന അക്വാറ്റിക് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ബേബിവർഗ്ഗീസ് സ്വാഗതവും ജില്ലാ  ട്രഷറർ വിനോദ്കുമാർ നന്ദിയും പറഞ്ഞു.

2 മുതൽ 8 വയസ്  വരെ പ്രായമായ കുട്ടികൾക്കു മാത്രമായി  പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കിഡ്സ് പൂളിൽ പരിശീലനം നല്കുന്നതാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കുംരാവിലെയും വൈകുന്നേരവും പ്രത്യേക ബാച്ചുകളിലായിട്ടാണ് നീന്തൽ പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.

ദേശീയ അന്തർദ്ദേശീയനീന്തൽ താരങ്ങൾ പരിശീലന പരിപാടികൾക്കുനേതൃത്വം നല്കും.  നീന്തൽ പരിശീലനത്തോടനുബന്ധിച്ച് കരാട്ടേ, ഷട്ടിൽ ബാഡ്മിൻ്റൺ യോഗ ക്ലാസുകളും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി അലൻ ബേബി അറിയിച്ചു.

Advertisment