New Update
/sathyam/media/media_files/oCCInuqSEPDmupMOq5Xi.jpg)
ഇടുക്കി: ഉടുമ്പന്‍ചോലയില്‍ അയല്‍വാസിയായ സ്ത്രീയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍.
Advertisment
ഉടുമ്പന്‍ചോല പാറയ്ക്കല്‍ ഷീലയെയാണ് അയല്‍വാസിയായ ശശി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇയാളെ ഉടുമ്പന്‍ചോല പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് സംഭവം. ഷീലയുടെ വീട്ടില്‍ ശശി അതിക്രമിച്ച് കയറുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ എത്തിയതോടെ ശശി വീടിനകത്ത് കയറി വാതില്‍ അടച്ചിരുന്നു. പിന്നീട് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
പൊലീസ് എത്തിയാണ് ഷീലയെയും ശശിയെയും പുറത്തെത്തിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷീലയെ നെടുങ്കണ്ടത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം