ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
/sathyam/media/media_files/ryZisLdpSXX4RP7cLsjx.jpg)
കണ്ണൂര്‍: ചെറുകുന്ന് പുന്നച്ചേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം. കാസർകോട് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കാട്ട് സുധാകരൻ (52), കാസർകോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തിൽ കെ.എൻ.പത്മകുമാർ (59) എന്നിവർ മരിച്ചവരിൽ ഉൾപ്പെടുന്നു.
Advertisment
മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. ഒരു സ്ത്രീയെയും 12 വസ്സുകാരനെയും മറ്റൊരു പുരുഷനെയുമാണ് ഇനി തിരിച്ചറിയാനുള്ളത്. കാർ യാത്രികരാണ് മരിച്ച അഞ്ച് പേരും.
തിങ്കളാഴ്ച രാത്രി 10.45-ഓടെയായിരുന്നു അപകടം. നാലുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. കുട്ടി ആശുപത്രിയിലേക്ക് കൊണ്ടുംപോകും വഴിയാണ് മരിച്ചത്. കണ്ണൂർ ഭാഗത്തുനിന്നും പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിരെ വന്ന ഗ്യാസ് സിലിന്‍ഡര്‍ കയറ്റി പോകുകയായിരുന്ന ലോറിയുമാണ് അപകടത്തിൽപെട്ടത്.