കണ്ണൂര്‍: കണ്ണൂരില്‍ വാഹനാപകടത്തില്‍ ഒരു മരണം. ആലപ്പുഴ സ്വദേശിയായ ശിവപ്രസാദ് (39) ആണ് മരിച്ചത്. തലശ്ശേരി-മാഹി ബൈപ്പാസിൽ ഈസ്റ്റ് പള്ളൂർ സിഗ്നൽ പോസ്റ്റിൽ നിർത്തിയിട്ട ലോറിക്കു പിന്നിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. മുംബൈയിൽ നിന്നും ആലപ്പുഴയിലേക്കുള്ള യാത്രയ്ക്കിടയിലാണ് അപകടം.
വാഹനത്തിന്റെ ഡ്രൈവറായിരുന്നു ശിവപ്രസാദ്. കാറിലുണ്ടായിരുന്ന യുവതിക്കും രണ്ട് മക്കള്‍ക്കും പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.