കണ്ണൂര്‍: തലശ്ശേരി മാഹി ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കരിയാട് സ്വദേശി നസീർ ആണ് മരിച്ചത്. കാർ നിർത്തി പുറത്തിറങ്ങിയപ്പോൾ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവമുണ്ടായത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.