New Update
/sathyam/media/media_files/CQpNdOr7MeeBkZgXX2yk.jpg)
കണ്ണൂർ: കണ്ണൂർ മാനന്തേരിയിൽ വാഹനാപകടത്തില്‍ സ്ത്രീ മരിച്ചു. അയ്യപ്പൻകാവ് സ്വദേശി ജമീല (53) ആണ് മരിച്ചത്. കൊച്ചുമകനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു അപകടം.
Advertisment
മാനന്തേരി പോസ്റ്റ് ഓഫിസിന് സമീപം കാർ നിയന്ത്രണം വിട്ട് മരത്തിലും മതിലിലും ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റ ജമീലയുടെ മകൾ ജംഷീദ (36), ജംഷീദയുടെ ഭർത്താവ് പേരാവൂർ മുരിങ്ങോടിയിലെ പുതിയ വീട്ടിൽ അബ്ദുൽ ജബ്ബാർ (44), മകൻ മുഹമ്മദ് ജാസിർ (13), ബന്ധു മുരിങ്ങോടിയിലെ പുതിയ വീട്ടിൽ മുഹമ്മദ് മിർഷാദ് (23) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.